KeralaLatest

എര്‍ത്ത് ഡാം ബാണാസുര സാഗറും പരിസരവും സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തില്‍ മാതൃകയാകുന്നു

“Manju”

പുതുവഴിയില്‍ മാതൃക; ബാണാസുരസാഗറില്‍ സൗരവിപ്ലവം – PRD Live

ശ്രീജ.എസ്

വയനാട്: ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ എര്‍ത്ത് ഡാം ബാണാസുര സാഗറും പരിസരവും സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തില്‍ മാതൃകയാകുന്നു. ബാണാസുര സാഗറിലെ ഒഴുകുന്ന സൗരോര്‍ജ പാടത്തിലൂടെയാണ് ഈ സൗരോര്‍ജ വിപ്ലവത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ അണക്കെട്ടിന് മുകളിലെ ഡാം ടോപ്പ് സൗരോര്‍ജ്ജ നിലയം കൂടി ഇവിടെ സജ്ജീകരിച്ചു.

500 കിലോ വാട്ട്സ് ശേഷിയുള്ള ഫ്ളോട്ടിങ്ങ് സൗരോര്‍ജ്ജ നിലയത്തില്‍ നിന്നും 1072768.1 കിലോ വാട്ട്സ് വൈദ്യുതിയാണ് 2020 ഡിസംബര്‍ വരെ ഉത്പാദിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് ഫ്ളോട്ടിങ്ങ് സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്തത്.400 കിലോ വാട്ട്സ് ശേഷിയുള്ള റൂഫ് ടോപ്പ് സോളാര്‍ പ്ലാന്റില്‍ നിന്നും 99210 കിലോ വാട്ട്സ് വൈദ്യുതി ഉത്പാദിപ്പിച്ചു.

2016 ലാണ് അണക്കെട്ടിന് മുകളിലെ സൗരോര്‍ജ്ജ പന്തല്‍ കമ്മീഷന്‍ ചെയ്യുന്നത്. 2017 ഫെബ്രുവരി 17 നാണ് ഏറ്റവും കൂടുതല്‍ പ്രതിദിന ഉത്പാദനം ഇവിടെ നടന്നത്. 2493 കിലോ വാട്ട്സാണ് അന്നത്തെ ഉത്പാദനം. കഴിഞ്ഞ 19843 കിലോ വാട്ട്സ് വൈദ്യുതിയാണ് കഴിഞ്ഞ മാസം ഉത്പാദിപ്പിച്ചത്.

Related Articles

Back to top button