InternationalLatest

ലോകത്തില്‍ എറ്റവും കൂടുതല്‍ പേര്‍ കൂടുതല്‍ തവണ കണ്ട ചിത്രം

“Manju”

പച്ചപ്പ് പുതച്ച്‌ കുന്നിന്‍ ചെരിവ്. നീല പുതച്ച ആകാശം. പഞ്ഞിക്കെട്ട് പോലെയുള്ള മേഘശകലങ്ങള്‍. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവിശ്യമില്ലാത്ത ചിത്രം.
ഈ ചിത്രത്തിന് പിന്നിലെ കഥ തികച്ചും ലളിതവും എന്നാല്‍ മനോഹരവുമാണ്. ബ്ലിസ് എന്നറിയപ്പെടുന്ന ഈ ഡെസ്‌ക്ടോപ്പ് വാള്‍പേപ്പര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഫോട്ടോയാണെന്ന് കരുതപ്പെടുന്നു. ഈ ഫോട്ടോ എടുത്തത് ആരാണ്, അയാള്‍ക്ക് ഇതിനായി മൈക്രോസോഫ്റ്റ് എത്ര പൈസ നല്‍കി തുടങ്ങിയ കാര്യങ്ങള്‍ അറിയാമോ?
1996 ലെ മഞ്ഞുകാലത്ത് ഫോട്ടോഗ്രാഫര്‍ ചക്ക് ഒ റിയര്‍ എന്നയാളാണ് ദി ബ്ലിസ് എന്ന ചിത്രം പകര്‍ത്തിയത്. കാലിഫോര്‍ണിയയില്‍ ഭാവി വധുവിനെ കാണാന്‍ പോകുമ്ബോഴാണ് അതിമനോഹരമായ ചിത്രം എടുത്തത്. നാഷണല്‍ ജിയോഗ്രാഫിയില്‍ ജോലി ചെയ്തിരുന്ന ചക്ക് ഒ റിയര്‍ എപ്പോഴും ഒരു ക്യാമറ കൈവശം വയ്‌ക്കാറുണ്ടായിരുന്നു. വഴിയരികില്‍ കാണുന്ന നല്ല സ്ഥലങ്ങള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തും.
ഒരു അഭിമുഖത്തില്‍ ചക്ക് ഒ റിയര്‍ അന്നത്തെ ആ ദിവസം ഓര്‍ത്തെടുത്തു. പച്ചപുല്ല് പിടിച്ച്‌ നില്‍ക്കുന്ന കുന്നിന്‍ പുറവും ആകാശത്ത് മനോഹരമായ വെളുത്ത മേഘങ്ങളും ഉള്ള ശൈത്യകാല ദിനമായിരുന്നു അത്. മനോഹരമായ ആ സ്ഥലത്ത് എത്തിയപ്പോള്‍ രണ്ട് ക്ലിക്ക് ചെയ്യാതിരിക്കാന്‍ സാധിച്ചില്ല ചക്ക് പറയുന്നു. ലോകമെമ്ബാടുമുള്ള മിക്കവാറും എല്ലാ കമ്ബ്യൂട്ടറുകളിലും ഡിഫോള്‍ട്ട് ഡെസ്‌ക്ടോപ്പ് ഇമേജായി മാറുമെന്നും അറിയാതെയായണ് ഇദ്ദേഹം ക്യാമറയില്‍ ഈ മനോഹര ദൃശ്യം പകര്‍ത്തിയത്.
ചക്ക് ഒ റിയര്‍ ഈ ചിത്രങ്ങള്‍ ഫോട്ടോ സ്റ്റോക്ക് ഏജന്‍സിയായ കോര്‍ബിസിന് നല്‍കി. പിന്നീട്, മൈക്രോസോഫ്റ്റ് ഈ ചിത്രം കാണുകയും. അത് വാങ്ങുകയും ചെയ്തു. അനൗദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച്‌ മൈക്രോസോഫ്റ്റിന്റെ ബ്ലിസ് ഫോട്ടോയ്‌ക്കായി ചക്ക് ഒ റിയറിന് ഒരു ലക്ഷം ഡോളര്‍ നല്‍കിയെന്നാണ് സൂചന. അതായത് 81 ലക്ഷത്തിലേറെ രൂപ. മൈക്രോസോഫ്റ്റ് എക്സ്പിക്ക് വേണ്ടി ഉപയോഗിച്ചിരുന്നത് ചക്ക് ഒ റിയറിന്റെ മഞ്ഞുകാല ഫോട്ടോയാണ്.
പക്ഷെ ഇതേ പ്രദേശത്തിന്റെ വേനല്‍ക്കാല ചിത്രം വാങ്ങുന്നതിന് മൈക്രോസോഫ്റ്റ് വെറും 45 ഡോളര്‍ മാത്രമാണ് നല്‍കിയത്. പീറ്റര്‍ ബുറിയന്‍ എന്നയാളില്‍ നിന്നുമാണ് മൈക്രോസോഫ്റ്റ് ചിത്രം വാങ്ങിയത്.

Related Articles

Back to top button