IndiaLatest

കര്‍ഷകര്‍ക്കുള്ള സഹായധനം വിതരണം ചെയ്ത് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കിസാന്‍ സമ്മാന്‍ നിധി പ്രധാനമന്ത്രി പുതുവത്സര ദിനത്തില്‍ വിതരണം ചെയ്തു. തുടര്‍ച്ചയായ 10-ാം ഗഡുവാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയായി വിതരണം ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചത്.

കര്‍ഷകന്റെ അക്കൗണ്ടിലെത്തുന്നത്. രാജ്യത്തെ 10 കോടി കര്‍ഷകര്‍ക്കാണ് ധനസഹായം നേരിട്ട് അവരവരുടെ ബാങ്കിലേക്ക് എത്തുന്നത്. ആകെ 20,000 കോടിരൂപയാണ് പത്താം ഗഡുവായി കിസാന്‍ സമ്മാന്‍ നിധിക്കായി കേന്ദ്രസര്‍ക്കാര്‍ ചിലവഴിക്കുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതോടെ കര്‍ഷകന് ആകെ 65,800 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തു.

പുതുവത്സര ദിനത്തില്‍ കര്‍ഷകന് പ്രഥമ പരിഗണനയെന്നാണ് നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ഇതിനൊപ്പം 351 കാര്‍ഷിക അനുബന്ധ നിര്‍മ്മാണങ്ങള്‍ നടത്തുന്നവരുടെ കൂട്ടായ്കള്‍ക്കുള്ള സഹായധനവും വിതരണം ചെയ്തു. 1.24 ലക്ഷം കര്‍ഷകരുള്‍പ്പെടുന്ന 351 സംഘങ്ങള്‍ക്കായി 14 കോടിരൂപയാണ് നീക്കിവച്ചിട്ടുള്ളത്. 2018 ഡിസംബര്‍ 1-ാം തിയതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപനം നടത്തിയത്. ഇതുവരെ 11.5 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് നല്‍കിയത് 1.61 ലക്ഷം കോടി രൂപയാണെന്നും കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു.

Related Articles

Back to top button