KeralaLatest

കാവൽ മാലാഖമാർക്ക് ആദരവേകി നേഴ്സസ് ദിനാചരണം

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: കരുതലിനോടുള്ള ആദരവായി മെഡിക്കൽ കോളേജ് ക്യാമ്പസിൽ നേഴ്സസ് ദിനം വ്യത്യസ്ഥതയാർന്ന പരിപാടികളോടെ ആചരിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ നേഴ്സസ് ദിനം ആചരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രി, എസ് എ ടി, നേഴ്സിംഗ് കോളേജ് എന്നിവിടങ്ങളിൽ ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും എസ് എ ടി ആശുപത്രിയിൽ വി കെ പ്രശാന്ത് എംഎൽഎയും നേഴ്സിംഗ് കോളേജിൽ യുവജന കമ്മീഷൻ അധ്യക്ഷ ചിന്താജറോമും നേഴ്സസ് ഹോസ്റ്റലിനു മുന്നിൽ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്റയുമാണ്
വൃക്ഷത്തൈ നടലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ഫ്ലോറൻസ് നൈറ്റിംഗേലിന്റെ 200-ാം ജന്മവാർഷികത്തിൽ ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കെ ജി എൻ എ യുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിലാകെ 200 വൃക്ഷത്തൈകൾ നടാൻ തീരുമാനിച്ചിരുന്നു. പരിസ്ഥിതി സൗഹൃദത്തിനായി നൈറ്റിംഗേൽ ട്രീ എന്ന പേരിലാണ് തൈകൾ നട്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ

ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമദ്, എസ് എ ടി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാർ, നേഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ ജോളി ജോസ്, നഴ്സിങ് ഓഫീസർ ഇൻ ചാർജ് രമണി, കെ ജി എൻ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹമീദ്, സംസ്ഥാന കമ്മിറ്റി അംഗം പ്രിയ കൃഷ്ണൻ,
ജില്ലാ പ്രസിഡന്റ് വി പ്രദീപ്, സെക്രട്ടറി അജോ സാം വർഗീസ്, ട്രഷറർ ആശ, എസ് എ ടി നഴ്സിങ് സൂപ്രണ്ട് സബിത, കെ ജി എൻ എ. ഏരിയാസെക്രട്ടറി സ്മിത ആർ നായർ, വൈസ് പ്രസിഡൻറ് കെ എസ് ലാലി എന്നിവർ പങ്കെടുത്തു. കോവിഡ് വാർഡുകളിൽ ഉൾപ്പെടെ വിശ്രമരഹിതമായി സേവനമനുഷ്ഠിക്കുന്ന നേഴ്സുമാരെ ആദരിച്ചുകൊണ്ട് പൊലീസിന്റെ ബാന്റ് മേളവും സംഘടിപ്പിച്ചിരുന്നു.
ചിത്രം: നേഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും എസ് എ ടി യിൽ വി കെ പ്രശാന്ത് എംഎൽഎയും വൃക്ഷത്തൈ നടൽ ചടങ്ങിനെത്തിയപ്പോൾ

Related Articles

Back to top button