IndiaKeralaLatest

ഫൈസര്‍ വാക്സിൻ -മൂന്നാമതൊരു ഡോസ് കൂടി വേണ്ടി വരും

“Manju”

വാഷിങ്ടണ്‍: പൂര്‍ണമായും ഫലപ്രാപ്തി ലഭിക്കണമെങ്കില്‍ ഫൈസറിന്റെ മൂന്നാമതൊരു ഡോസ് കോവിഡ് വാക്സിന്‍ കൂടി ജനങ്ങള്‍ക്ക് നല്‍കണമെന്ന് കമ്പനി സി.ഇ.ഒ അല്‍ബര്‍ ബോറുള. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെയാണ് ബൊറുളയുടെ പരാമര്‍ശം. ഒരു വര്‍ഷത്തിനകമാണ് മൂന്നാമതൊരു ഡോസ് ഫൈസര്‍ വാക്സിന്‍ കൂടി നല്‍കേണ്ടത്.
ആറ് മാസം മുതല്‍ ഒരു വര്‍ഷത്തിനകം ഒരു ഡോസ് വാക്സിന്‍ കൂടി ജനങ്ങള്‍ക്ക് നല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ എത്രകാലം കോവിഡിനെ പ്രതിരോധിക്കുമെന്നതില്‍ ഇപ്പോഴും അവ്യക്തത നില നില്‍ക്കുകയാണ്.
ഫൈസറിന്‍റെ കോവിഡ് വാക്സിന് 91 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമായത്. നേരത്തെ ഫൈസര്‍ വാക്സിനെടുത്ത ചിലര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles

Back to top button