KeralaLatest

സ്‌നേഹത്തോടെ മാലാഖമാര്‍ക്ക്

“Manju”

അനൂപ്

മാവേലിക്കര: ബേക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ നേഴ്‌സസ് ദിനം ആഘോഷിച്ചു.സ്‌നേഹത്തോടെ മാലാഖമാര്‍ക്ക് എന്ന പേരില്‍ കോവിഡ് കാലത്ത് സേവനം ചെയ്യുന്ന നേഴ്‌സുമ്മാര്‍ക്ക് ആദരം അര്‍പ്പിച്ച പരിപാടി ജില്ലാ ആശുപത്രി ഹെഡ്‌നേഴ്‌സ് എം.കെ.അനിത കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.ആശുപത്രിയിലെ നഴ്‌സുമാര്‍ക്കുള്ള മധുര വിതരണവും ആഘോഷത്തിന്റെ ഭാഗമായി നടന്നു. ബേക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ ചിറ്റിലപ്പള്ളി, സക്കീര്‍ ഹുസൈന്‍, വിനോദ്, ശോഭ ശശീന്ദ്രന്‍, മാധവന്‍, അനീഷ്, നഴ്‌സുമ്മാരായ ജിഷാ അജിത്, എ.ആശ എന്നിവര്‍ നേതൃത്വം നല്‍കി.

ബേക്കേഴ്‌സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ നടന്ന സ്‌നേഹത്തോടെ മാലാഖമാര്‍ക്ക് എന്ന പരിപാടി ജില്ലാ ആശുപത്രി ഹെഡ്‌നേഴ്‌സ് എം.കെ.അനിത കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

Related Articles

Check Also
Close
Back to top button