IndiaKeralaLatest

ഇന്ധനവില കൂടാന്‍ കാരണം ആഗോള തലത്തിലെ ക്രൂഡ് ഓയില്‍ വില: കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കൂടാന്‍ കാരണം ആഗോള തലത്തിലെ ക്രൂഡ് ഓയില്‍ വില വര്‍ധനവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരേണ്ടത് ജിഎസ്ടി കൗണ്‍സിലിന്റെ പരിഗണനയിലാണെന്നും, അങ്ങനെ വന്നാല്‍ വില കുറയുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന് 70 ഡോളറായി വില വര്‍ധിച്ചതാണ് ഇപ്പോഴത്തെ ഇന്ധന വിലയ്ക്ക് കാരണം. രാജ്യത്ത് ആവശ്യമായ ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ വില വര്‍ധന ഇവിടുത്തെ ഉപഭോക്താക്കളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Related Articles

Back to top button