KeralaLatestThiruvananthapuram

വട്ടിയൂർക്കാവ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ്, സി. ഐ അടക്കമുള്ളവർ നിരീക്ഷണത്തിൽ

“Manju”

തിരുവനന്തപുരം: വട്ടിയൂർക്കാവ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സി ഐ അടക്കം അഞ്ചുപേർ നിരീക്ഷണത്തിലാണ്. നെടുമങ്ങാട് സ്വദേശിയായ മുപ്പത്തിയഞ്ചകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല. ഇയാൾ കോവിഡ് ബാധിത സ്ഥലങ്ങളിൽ ഡ്യൂട്ടി നോക്കിയിട്ടില്ല എന്നാണ് അറിയുന്നത്. നിരീക്ഷണത്തിലുള്ളവരുടെ സ്രവം ഉടൻ പരിശോധനക്ക് അയക്കും. രോഗം സ്ഥിരീകരിച്ച പോലീസുകാരനുമായി അടുത്തിടപഴകിയ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Related Articles

Back to top button