KeralaLatest

തമിഴ്‌നാട്ടില്‍ 716 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ

“Manju”

നന്ദകുമാർ വി ബി

കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് അതിവേഗത്തില്‍ ബാധിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ 716 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ. കര്‍ണാടകയില്‍ രോഗം ഭേദമായ ആള്‍ക്ക് വീണ്ടും കൊറോണ. എട്ടുപേര്‍ കൊറോണ ബാധിച്ച് മരിച്ചു. ചെന്നൈയിലാണ് രോഗികളുടെ എണ്ണം കൂടുതല്‍. 510. മാത്രമല്ല ചെന്നൈയില്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും അസിസ്റ്റന്റ് കമ്മീഷണര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് ഇന്നലെയാണ്. 63. ബലഗാവിയില്‍ രോഗം ഭേദമായ ആള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഗ്രീന്‍ സോണിലായിരുന്ന ജില്ലകളില്‍ മിക്കതും റെഡ്സോണിലേക്ക് മാറുകയാണ്.ഇന്നലെ ആന്ധ്രാപ്രദേശില്‍ ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 33 പേര്‍ക്ക് കൊറോണ ബാധിച്ചു. തെലങ്കാനയില്‍ 14 ഇതര സംസ്ഥാനത്തൊഴിലാളികള്‍ ഉള്‍പ്പെടെ 51 ആളുകള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.

Related Articles

Back to top button