KeralaKozhikodeLatest

വടകര കുരിയാടിയില്‍ സ്ഥിതി രൂക്ഷമായി തുടരുന്നു ; 48 പേര്‍ക്ക് കൂടി കോവിഡ്

“Manju”

വി.എം.സുരേഷ്കുമാർ

വടകര: കോവിഡ് വ്യാപനത്തിന്റെ പിടിയിലുള്ള ചോറോട് ഗ്രാമപഞ്ചായത്തിലെ കുരിയാടി മേഖലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ്. രണ്ടു ദിവസം മുമ്പു നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേര്‍ 18ാം വാര്‍ഡിലും മൂന്നു പേര്‍ 19-ാം വാര്‍ഡിലുമാണ്. ഇതിനു പുറമെ ആറാം വാര്‍ഡിലെ ഒരു പോലീസുകാരനും ഇന്നു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ രോഗികളുണ്ടായിരുന്ന കുരിയാടിയിലെ പതിനേഴാം വാര്‍ഡില്‍ ആരും പോസിറ്റീവായില്ലെന്നത് ആശ്വാസമായി. 24-ാം തിയ്യതി തിങ്കളാഴ്ച കുരിയാടിയില്‍ നടന്ന ക്യാമ്പില്‍ നൂറു പേരാണ് ആര്‍ടിപിസിആര്‍ ടെസ്റ്റിനുവിധേയരായത്. ഇവരുടെ ഫലം ഇന്നു വൈകുന്നേരമാണ് പുറത്തുവന്നത്. തിങ്കളാഴ്ച തന്നെ തൊള്ളായിരം പേരുടെ ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. ഇതില്‍ 59 പേര്‍ക്കു പോസിറ്റീവാണ്. രോഗവ്യാപനത്തിന് അറുതിയില്ലാത്ത സാഹചര്യത്തില്‍ പ്രതിരോധ നടപടി കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്.

Related Articles

Back to top button