International

ബലൂചിസ്താൻ അഭയാർത്ഥികളെ സംരക്ഷിക്കണം;  ഐക്യരാഷ്ട്രസഭ

“Manju”

ലണ്ടൻ: അഫ്ഗാനിലെ അഭയാർത്ഥികളുടെ രക്ഷയ്ക്കായി ഐക്യരാഷ്ട്രസഭ. അഫ്ഗാനിൽ കഴിയുന്ന ബലൂചിസ്താൻ അഭയാർത്ഥികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന നിർദ്ദേശമാണ് യു.എൻ.രക്ഷാ സമിതി നൽകിയത്. ബലൂചിസ്താനിലെ ഭീകരാക്രമണങ്ങളിൽ നിന്നും രക്ഷനേടാനാണ് അഫ്ഗാനിലേക്ക് നിരവധി കുടുംബങ്ങൾ പലായനം ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശം പരോക്ഷമായി കുറ്റപ്പെടുത്തുന്നത് പാകിസ്താനെയാണ്. കാലങ്ങളായി ബലൂചിസ്താനിലെ ജനങ്ങൾ ഭീകരതയാൽ കഷ്ടപ്പെടുന്നു എന്നത് സ്ഥിരീകരിക്കുന്നതാണ് യു.എൻ നിരീക്ഷണം.

അമേരിക്കയുടെ സൈനിക സാന്നിദ്ധ്യമാണ് നിരവധി പേരെ അഫ്ഗാനിൽ തങ്ങാൻ മാനസികമായി ധൈര്യം പകർന്നിരുന്നത്. അമേരിക്കൻ പിന്മാറ്റവും പല മേഖലകളിലെ താലിബാന്റെ പിടിമുറുക്കലിനുമെതിരായ ആശങ്ക ബലൂച് ജനത ഐക്യരാഷ്ട്രസഭയെ അറിയിച്ചിരുന്നു. ബലൂച് നാഷണൽ മൂവ്‌മെന്റ് ചെയർമാൻ ഖലീൽ ബലൂചാണ് ആശങ്ക ഐക്യരാഷ്ട്രസഭയെ അറിയിച്ചത്.

വിവിധ കേസുകൾ ചമച്ച് തടവിലാക്കുകയോ ശിക്ഷിക്കുകയോ ചെയ്ത ബലൂചുകളെ പാക് ഭരണകൂടം നാടുകടത്തിയിരുന്നതും അഫ്ഗാനിലേക്കായിരുന്നു. 1951ലെ ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി സുരക്ഷാ നിയമമമാണ് എല്ലാ രാജ്യങ്ങളും പാലിക്കേണ്ടത്. അതനുസരിച്ച് എവിടെയാണോ അഭയാർത്ഥികൾ താമസിക്കുന്നത് അവരുടെ സുരക്ഷ ആതിഥേയ രാജ്യം ഉറപ്പുവരുത്തണം. ഈ നിയമപ്രകാരമാണ് ബലൂചികളുടെ സംരക്ഷണത്തിനായി യു.എൻ. സമിതി അഫ്ഗാൻ ഭരണകൂടത്തിന് നിർദ്ദേശം നൽകിയത്.

Related Articles

Back to top button