India

എയർ ഇന്ത്യ വിമാന കമ്പനി ടാറ്റയ്‌ക്ക്

“Manju”

ന്യൂഡൽഹി : എയർ ഇന്ത്യ വിമാന കമ്പനി ടാറ്റയ്‌ക്ക് തന്നെ. 18,000 കോടിക്കാണ് എയർ ഇന്ത്യ കമ്പനി ടാറ്റ സൺസ് സ്വന്തമാക്കിയത്. അടുത്തസാമ്പത്തിക വർഷത്തിൽ കൈമാറ്റം പൂർത്തിയാകും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതി എയർ ഇന്ത്യയുടെ ടെൻഡറിന് കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. വിമാനക്കമ്പനിയുടെ ലേലത്തിൽ ഏറ്റവും ഉയർന്ന തുക നൽകിയത് ടാറ്റ സൺസ് ആണ്. എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരിയും കൈമാറാനാണ് സർക്കാർ തീരുമാനം. 68 വർഷത്തിന് ശേഷമാണ് എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിൽ എത്തുന്നത്.

60,000 കോടിയിലധികം രൂപയുടെ കടബാദ്ധ്യതയിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ വിൽപ്പന നടത്താനുള്ള ശ്രമങ്ങൾ വർഷങ്ങളായി തുടരുകയായിരുന്നു. എന്നാൽ നിക്ഷേപകരെ ലഭിക്കാത്തത് കാരണം ഇത് നീണ്ടുപോയി. 127 വിമാനങ്ങളാണ് എയർ ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്നത്.

Related Articles

Back to top button