IndiaKeralaLatest

മുംബൈ- കൊച്ചുവേളി അവധിക്കാല ട്രെയിന്‍; 11 മുതല്‍ സര്‍വീസ്

“Manju”

തിരുവനന്തപുരം: മുംബൈ എല്‍ടിടിയില്‍ നിന്നു കൊച്ചുവേളിയിലേക്കുള്ള അവധിക്കാല പ്രത്യേക ട്രെയിന്‍ ഈ മാസം 11 മുതല്‍ ഓടിത്തുടങ്ങും. ജൂണ്‍ 29 വരെയാണ് സര്‍വീസ്.

എല്‍ടിടി- കൊച്ചുവേളി (01463) എക്‌സ്പ്രസ് 11 മുതല്‍ ജൂണ്‍ 27 വരെ എല്ലാ വ്യാഴാഴ്ചയും വൈകീട്ട് നാല് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 8.45നു കൊച്ചുവേളിയില്‍ എത്തും.

കൊച്ചുവേളിയില്‍ നിന്നു (01464) ഏപ്രില്‍ 13 മുതല്‍ ജൂണ്‍ 29 വരെ എല്ലാ ശനിയാഴ്ചയും വൈകീട്ട് 4.20നു പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാത്രി 9.50നു എല്‍ടിടിയില്‍ എത്തും.

 

Related Articles

Back to top button