India

ജമ്മു കശ്മീരിൽ ഭീകരാക്രമണം; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. പ്രദേശവാസിയ്‌ക്ക് നേരെ വെടിയുതിർത്തു. കുൽഗാം ജില്ലയിലെ കർക്രാൻ മേഖലയിൽ ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർക്രാൻ സ്വദേശിയായ സതീഷ് സിംഗിനാണ് വെടിയേറ്റത് എന്നാണ് റിപ്പോർട്ടുകൾ. വൈകീട്ടോടെയായിരുന്നു സംഭവം. റോഡിൽ നിൽക്കുകയായിരുന്ന ഇയാൾക്ക് നേരെ വാഹനത്തിൽ എത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഉടനെ പ്രദേശവാസികൾ ചേർന്ന് ഇയാളെ ആശുപത്രിയിൽ ആക്കി.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചെക്‌പോസ്റ്റുകളിൽ പരിശോധന ശക്തമാക്കാനാണ് പോലീസുകാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇനിയും അക്രമം ഉണ്ടാകാതിരിക്കാൻ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Related Articles

Back to top button