IndiaLatest

തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകള്‍ ആരംഭിച്ചേക്കും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. മറ്റു താഴ്ന്ന ക്ലാസ്സുകള്‍ക്ക് ഈ വര്‍ഷം സ്കൂളില്‍ പോയുള്ള പഠനമുണ്ടായിരിക്കുകയില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ കോവിഡ് വ്യാപന തോതിനെ ആശ്രയിച്ചായിരിക്കും തീരുമാനമെടുക്കുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ അധ്യയനവര്‍ഷം താഴ്ന്ന ക്ലാസുകള്‍ തുറക്കാനുള്ള സാധ്യത വിരളമാണ്. തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നതാണ് വെല്ലുവിളിയാകുന്നത്. എട്ടാം ക്ലാസ് വരെയാണ് നിലവില്‍ എല്ലാവര്‍ക്കും ജയം. ഇത്‌ ഒമ്പതാം ക്ലാസ് വരെയാക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. അധ്യാപകരോട് ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ എത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ദിവസവും എത്ര ശതമാനം അധ്യാപകര്‍ എത്തണമെന്നത് സ്കൂള്‍തലത്തില്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നല്‍കും. 10, 12 ക്ലാസ്സുകാര്‍ക്ക് പഠിപ്പിച്ച പാഠങ്ങളില്‍ നിന്നുള്ള സംശയം തീര്‍ക്കാനും ആവര്‍ത്തന പഠനത്തിനും ഈ സമയം ഉപയോഗിക്കാം. പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ക്കും അനുമതി നല്‍കും.

Related Articles

Back to top button