KeralaLatestMalappuram

തരിശ് ഭൂമിയിൽ നൂറുമേനി കൊയ്തെടുക്കാൻ ഞാറ് നട്ട് സി പി ഐ

“Manju”

പി.വി.എസ്

മലപ്പുറം: പാർട്ടിയുടേയും സർക്കാറിന്റേയും പ്രഖ്യാപിത നയമായ തരിശ് ഭൂമിയിൽ കൃഷിയിറക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് സി.പി ഐ എടപ്പാൾ ലോക്കൽ കമ്മറ്റിയും, കിസാൻ സഭയും ,എ ഐ വൈ എഫും സംയുക്തമായി എടപ്പാൾ പഞ്ചായത്തിലെ പൂക്കരത്തറയിൽ ആറ് ഏക്കറയിൽ നെൽകൃഷി ചെയ്യുന്നതിൻ്റെ ഞാറ് നടീൽ ഉദ്ഘാടന കർമ്മം സി .പി .ഐ ജില്ല സെക്രട്ടറി പി.കെ കൃഷ്ണദാസ് നിർവ്വഹിച്ചു.

കെ എൻ ഉദയൻ അധ്യക്ഷത വഹിച്ചു. പ്രഭാകരൻ നടുവട്ടം, ഇ.വി.അനീഷ് ,കെ പി റാബിയ, രാജൻ അയിലക്കാട്,പി .വി ബൈജു പി.പി മുസ്തഫ , ടി. ശ്രീകുമാർ,മണി തിരുത്തുമ്മൽ. സുധീർ ചമ്രവട്ടം ,കെ.വി സുന്ദരൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button