Latest

സൂര്യയുടെ ആരോഗ്യവിവരങ്ങള്‍ അറിയിച്ച്‌ കാര്‍ത്തി

“Manju”

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ തിരികെ വീട്ടില്‍ എത്തി. സൂര്യയുടെ സഹോദരനും ചലച്ചിത്രതാരവുമായ കാര്‍ത്തിയാണ് ആരോഗ്യവിവരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കോവിഡ് ബാധിതനാണെന്ന കാര്യം ദിവസങ്ങള്‍ക്ക് മുമ്പ് സൂര്യ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇതുസംബന്ധിച്ച്‌ ട്വിറ്ററില്‍ വിശദമായ കുറിപ്പും താരം പങ്കുവെച്ചിരുന്നു. സംവിധായകന്‍ പാണ്ടിരാജയുടെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കേയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നീട്ടിവെച്ചിരിക്കുകയാണ്.

ചെന്നൈയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം വീട്ടില്‍ തിരികെയെത്തിയെന്നും ഇനിയുള്ള ദിവസങ്ങളില്‍ വീട്ടില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കുമെന്നും കാര്‍ത്തിയുടെ ട്വീറ്റില്‍ വ്യക്തമാക്കുന്നു. സുധ കൊങ്കാര സംവിധാനം ചെയ്ത സൂരറൈ പോട്ര് ആണ് സൂര്യയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായി

Related Articles

Back to top button