KeralaLatest

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് ഇരട്ട ജനിതകമാറ്റം വന്ന വൈറസ് വ്യാപനം 75 ശതമാനത്തിന് മുകളില്‍ എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയ്ക്ക് സമാനമായ സാഹചര്യമുണ്ടാകുമെന്ന് പഠനം നടത്തിയ വിദഗ്ദ്ധ സംഘം മുന്നറിയിപ്പ് നല്‍കി.

അതിവേഗത്തില്‍ പടരുന്ന ജനിതകമാറ്റം വന്ന വൈറസുകള്‍ സംസ്ഥാനത്ത് 13 ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ ആദ്യവാരത്തെ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ 40 ശതമാനം പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. എന്നാല്‍ മൂന്നാഴ്ച പിന്നിടുമ്ബോള്‍ ഇത് 75 ശതമാനത്തിന് മുകളില്‍ എത്തിയിട്ടുണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

മഹാരാഷ്ട്രയെ പിടിച്ചുലച്ച,​ ഇന്ത്യയില്‍ രൂപാന്തരപ്പെട്ട ഇരട്ട ജനിതകമാറ്റം വന്ന കൊറോണ വൈറസ് – ബി വണ്‍ 617, യു.കെ വകഭേദം, സൗത്ത് ആഫ്രിക്കന്‍ വകഭേദം എന്നിങ്ങനെ മൂന്നുതരം ജനിതകമാറ്റം വന്ന വൈറസുകളാണ് സംസ്ഥാനത്ത് പടരുന്നത്.

Related Articles

Back to top button