Latest

മൃഗശാല ജീവനക്കാരനെ കടിച്ചുകൊന്ന ശേഷം ഇണയുമായി പെൺസിംഹം ചാടിപ്പോയി

“Manju”

ടെഹ്‌റാൻ : മൃഗശാല ജീവനക്കാരനെ ആക്രമിച്ച് കൊന്ന ശേഷം പെൺസിംഹം ഇണയുമായി രക്ഷപ്പെട്ടു. ഇറാനിലെ മാർക്കസി പ്രവിശ്യയിലെ അറാക് നഗരത്തിലെ മൃഗശാലയിലാണ് സംഭവം. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

വർഷങ്ങളായി മൃഗശാലയിൽ ഉണ്ടായിരുന്ന പെൺസിംഹമാണ് കൂട് തുറന്ന് ആക്രമണം നടത്തിയത്. 40 കാരനായ ജീവനക്കാരൻ ഇവർക്ക് ഭക്ഷണവുമായി എത്തിയതായിരുന്നു. എന്നാൽ കൂട് തുറന്ന പെൺസിംഹം ഇയാളെ കടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ഇണയോടൊപ്പം മൃഗശാലയിൽ നിന്ന് ചാടിപ്പോയി.

സംഭവത്തിന് പിന്നാലെ മൃഗശാലയുടെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തതായി പ്രവിശ്യാ ഗവർണർ അമീർ ഹാദിയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ അറിയിച്ചു. ചാടിപ്പോയ രണ്ട് സിംഹങ്ങളെയും പിടികൂടാനുള്ള ശ്രമങ്ങൾ വിജയിച്ചതായും ഗവർണർ പറഞ്ഞു.

Related Articles

Back to top button