IndiaLatest

കൃഷി അനുബന്ധ മേഖലയ്ക്ക് മൂന്നാംഘട്ടത്തില്‍ ഊന്നൽ…

“Manju”

 

രജിലേഷ് കേരിമഠത്തില്‍

ന്യൂഡൽഹി ∙ മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനം ധനമന്ത്രി നടത്തുന്നു. അതിഥിത്തൊഴിലാളികൾക്കായി മൂന്ന്, ചെറുകിട കർഷകർക്കും വഴിയോരക്കച്ചവർക്കാർക്കുമായി രണ്ടുവീതം, ഭവനമേഖല, പട്ടികവർഗ വിഭാഗത്തിനുള്ള തൊഴിൽ ഉറപ്പാക്കുന്നതിനു ഒന്നു വീതം എന്നിങ്ങനെ ഒൻപതു മേഖലകളിലൂന്നിയായിരുന്നു രണ്ടാംഘട്ട പക്കേജിന്റെ പ്രഖ്യാപനം. കർഷകർക്ക് കൂടുതൽ വായ്പാ സഹായം, രാജ്യത്തിന് ഏകീകൃത റേഷൻ കാർഡ്, അതിഥി തൊഴിലാളികൾക്ക് അധിക റേഷൻ, നഗരങ്ങളിലും മറ്റും കുറഞ്ഞ വാടകയ്ക്ക് താമസിക്കാനാകുന്ന കെട്ടിട സമുച്ചയങ്ങൾ, മുദ്രാ പദ്ധതിയിലെ ചെറുവായ്പകളിലെ പലിശയിളവ് തുടങ്ങിയവയായിരുന്നു പ്രധാന പ്രഖ്യാപനങ്ങൾ.

https://www.facebook.com/SanthigiriNews/videos/2870831942965704/

കോർപറേറ്റ് മേഖലയ്ക്കായുൾപ്പെടെ ഇനിയുള്ള ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടാവുമെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതര സംസ്ഥാനത്തുനിന്നും റേഷൻ വാങ്ങാൻ സൗകര്യമൊരുക്കുന്ന ‘‘ഒരു രാഷ്ട്രം – ഒരു റേഷൻ കാർഡ്’ പദ്ധതി 23 സംസ്ഥാനങ്ങളിൽ ഓഗസ്റ്റിനകം നടപ്പാക്കും. 67 കോടി പേർക്ക് പ്രയോജനം. പദ്ധതി പൂർണമാവുന്നത് അടുത്ത മാർച്ചിൽ. നിലവിൽ 20 സംസ്ഥാനങ്ങളിൽ പദ്ധതിയുണ്ട്.

ഒരു കാർഡിൽ പേരുള്ള വ്യക്തിക്ക് ആധാർ നമ്പർ പറഞ്ഞ് മറ്റൊരു സംസ്ഥാനത്ത് തന്റെ റേഷൻ വിഹിതം വാങ്ങുന്നതിനു സൗകര്യമുറപ്പാക്കുന്നതാണ് പദ്ധതിയെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ വിശദീകരിച്ചു..പദ്ധതി അടുത്ത മാസം മുതൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചതും വേഗത്തിലാക്കണമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

തൊഴിലുറപ്പു പദ്ധതി തോട്ടം, കന്നുകാലികൃഷി മേഖലകളിലുൾപ്പെടെ മഴക്കാലത്തും നടപ്പാക്കാനാണു ശ്രമമെന്നു മന്ത്രി പറഞ്ഞു. 1.87 ലക്ഷം ഗ്രാമ പഞ്ചായത്തുകളിലായി 2.33 കോടി പേർക്കാണ് തൊഴിൽ വാഗ്ദാനമുള്ളത് കഴിഞ്ഞ വർഷം മേയിലേതിനെക്കാൾ 40–50% കൂടുതലാണ് ഇത്തവണ റജിസ്റ്റർ ചെയ്തവരുടെ എണ്ണം. അതിഥിത്തൊഴിലാളികൾക്കും നഗരങ്ങളിലെ നിർധനർക്കും കുറഞ്ഞ വാടകയ്ക്ക് താമസസൗകര്യത്തിനുള്ള പദ്ധതിയിൽ പൊതു–സ്വകാര്യ പങ്കാളിത്തമുണ്ടാവും.സംസ്ഥാന സർക്കാർ ഏജൻസികൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കും പദ്ധതി നടത്തിപ്പിന് കേന്ദ്രസർക്കാരിന്റെ സഹായമുണ്ടാവും. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമാണ് പദ്ധതി.

ഒന്നാംഘട്ടത്തിൽ ഏഴു മേഖലകളിലായി 15 നടപടികളാണ് പാക്കേജിന്റെ ഭാഗമായി ധനമന്ത്രി പ്രഖ്യാപിച്ചത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് അറിയിച്ച ധനമന്ത്രി ഇവയുടെ നിര്‍വചനവും മാറ്റിയതായി വ്യക്തമാക്കിയിരുന്നു. വ്യക്തിയുടെ വരുമാനത്തില്‍നിന്ന് ഈടാക്കുന്ന ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ 25 ശതമാനം കുറയ്ക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button