ArticleLatest

സൂര്യകാന്തി പ്രഭയില്‍ അണിഞ്ഞൊരുങ്ങി സുന്ദരപാണ്ഢ്യപുരം

“Manju”

തെങ്കാശിയിലെ പൂപ്പാടങ്ങള്‍ക്ക് ഇപ്പോള്‍ സൂര്യകാന്തി പ്രഭയാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുന്ദരപാണ്ഡ്യപുരം വീണ്ടും സൂര്യകാന്തി പൂക്കള്‍ കൊണ്ട് അണിഞ്ഞൊരുങ്ങി. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പൂപ്പാടങ്ങളിലേക്ക് അതിര്‍ത്തികള്‍ കടന്ന് സഞ്ചാരികള്‍ വരുന്നു.കേരളത്തിന്‍റെ അതിര്‍ത്തിക്കിപ്പുറം കൃഷി ഉപജീവനമാക്കിയ കുറേ മനുഷ്യര്‍. മറുനാട്ടുകാര്‍ക്കുള്ള പച്ചക്കറിയുടെ വിളനിലമാണ് ഈ നാട്.ഒപ്പം കണ്ണെത്താദൂരം പൂകൃഷിയും.ഉഴുതു മറിച്ച് വിത്തുപാകിയ പാടങ്ങള്‍ സ്വര്‍ണ്ണം പോലെ തിളങ്ങുകയാണ്.നൂറുകണക്കിന് എക്കറില്‍ നിറങ്ങളുടെ വസന്തം വിരിയിച്ച് സൂര്യകാന്തി പൂക്കള്‍…സുന്ദരപാണ്ഢ്യപുരത്തെ പൂകര്‍ഷകര്‍ക്ക് ഇത് സമൃദ്ധിയുടെ കാലം…
കോവിഡ് കാലത്തിന് ശേഷം ആദ്യമായാണ് തെങ്കാശി ഇങ്ങനെ പൂക്കള്‍ കൊണ്ട് അഴകണിയുന്നത്. പച്ചക്കറിക്ക് വില കിട്ടാതായതോടെ കൂടുതല്‍ കര്‍ഷകര്‍ പൂകൃഷിയിലേക്ക് മാറി….സസ്യ എണ്ണകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളാണ് സൂര്യകാന്തി പൂക്കള്‍ സംഭരിക്കുന്നത്. ആഴ്ചകള്‍ കൂടി കഴിഞ്ഞാല്‍ വിളവെടുപ്പ് തുടങ്ങും.

ചിത്രങ്ങള്‍ : സുഗീഷ് കുഞ്ഞിരാമന്‍

Related Articles

Back to top button