KeralaLatest

തിരഞ്ഞെടുപ്പായപ്പോൾ കോൺഗ്രസിന് അസഹിഷ്ണുത.

“Manju”

സ്വന്തം ലേഖകൻ

മംഗലപുരം ഗ്രാമ പഞ്ചായത്തിന് മുൻപിൽ അടിക്കടിയുള്ള കോൺഗ്രസിന്റെ അനാവശ്യ സമരം തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള അസഹിഷ്ണുതയാണെന്ന് ജനതാ ദൾ (എസ് മുൻ ജില്ലാ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി കുറ്റപ്പെടുത്തി.

ഗ്രാമ പഞ്ചായത്തിലെ കമ്മ്യുണിറ്റി കിച്ചണുകളിലേക്കല്ല സായിഗ്രാമവുമായി ചുറ്റപ്പെട്ടു കിടക്കുന്ന വാർഡുകളിലെ രണ്ടായിരത്തോളം കുടുംബങ്ങൾക്ക് പ്രസിഡണ്ട്‌ അഭ്യർത്ഥിച്ചതിനനുസരിച്ചു സന്നദ്ധ പ്രവർത്തകർ വഴി വിതരണം ചെയ്തതെന്ന് സായിഗ്രാമം അധികൃതർ അറിയിച്ചിട്ടും പ്രസിഡന്റിനെയും ഭരണസമിതിയെയും താറടിച്ചുകാണിക്കാൻ കോണ്ഗ്രസ് കാണിക്കുന്ന ശ്രമം സഹിഷ്ണുതയില്ലായ്മയാണ് കാണിക്കുന്നത്.

വികസന പ്രവർത്തനങ്ങൾക്ക് ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ പഞ്ചായത്തിനെ തിരഞ്ഞടുപ്പ് സമയമായപ്പോൾ മോശമാക്കികാണിക്കാനുള്ള പെറോട്ട് നാടകം കളിക്കുകയാണിവർ.ഈ ഭരണസമിതി നടത്തിവരുന്ന കേരളത്തിനു തന്നെ മാതൃകളായിട്ടുള്ള നിരവധി വികസനപ്രവർത്തങ്ങളെ പിന്തുണക്കുന്ന ജനങ്ങൾ ഈ അനാവശ്യ സമരങ്ങളെ പുച്ഛിച്ചുതള്ളുമെന്നു മംഗലപുരം ഷാഫി പറഞ്ഞു.

Related Articles

Back to top button