IndiaLatest

മലയാളിയായ ഐഎഫ്‌എസ് ഉദ്യോഗസ്ഥന്‍ ശംഭു എസ് കുമാരന്‍ പുതിയ ഫിലിപ്പീന്‍സ് അംബാസിഡര്‍

“Manju”

ശ്രീജ.എസ്

1995 ബാച്ച്‌ ഐഎഫ്‌എസ് ഉദ്യോഗസ്ഥനും മലയാളിയുമായ ശംഭു എസ്. കുമാരനെ ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു. മൊറോക്കയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്നു ഇതുവരെ. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ മികച്ച ഉദ്യോഗസ്ഥരിലൊരാളായിട്ടാണ് ശംഭു അറിയപ്പെടുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണറായും വിദേശകാര്യ വകുപ്പിന്‍റെ ചൈനീസ്, ഈസ്റ്റ് ഏഷ്യാ ഡിവിഷനില്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശകാര്യ വകുപ്പില്‍ ജോയിന്‍റ് സെക്രട്ടറി (എസ്റ്റാബ്ലിഷ്‌മെന്‍റ്), ജോയിന്‍റ് സെക്രട്ടറി (യൂറേഷ്യ) എന്നീ പദവികളും വഹിച്ചിട്ടുണ്ട്. വെസ്റ്റ് യുറോപ്പ് ഡിവിഷനില്‍ യു.കെ, ജര്‍മനി, സ്‌പെയിന്‍, കോമണ്‍വെല്‍ത്ത് എന്നിവയുടെ ചുമതലയുള്ള ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. ബര്‍ലിന്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ശംഭു, കാഠ്മണ്ഡുവില്‍ പൊളിറ്റിക്കല്‍ കൗണ്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ കെ.പി കുമാരന്‍റെ മകനായ ശംഭു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും ഡിപ്ലോമാറ്റിക് സ്റ്റഡീസില്‍ എംഫിലും കരസ്ഥമാക്കിയിട്ടുണ്ട്.

Related Articles

Back to top button