KeralaLatest

ഹൈക്കോടതി 18ാം തിയ്യതി തുറക്കും

“Manju”

അഡ്വ.കെ സി സന്തോഷ് കുമാർ

 

മദ്ധ്യ വേനലവധിക്ക് ശേഷം കോടതി തുറക്കുന്നതിനെ സംബന്ധിച്ച് പൊതുജനങ്ങളുടെയും അഭിഭാഷകരുടെയും ആശങ്കകൾക്കും അതിനെ തുടർന്നുണ്ടായ അഭ്യുഹങ്ങൾക്കും വിരാമമായി.
മുൻ നിശ്ചയമനുസരിച്ച് പ്രകാരം ഈ മാസം 18ാം തിയ്യതി തന്നെ കേരളാ ഹൈക്കോടതി തുറക്കുന്നതാണെന്ന് ഔദ്യോഗികമായി അറീച്ചു . പൊതു ഗതാഗത മാർഗ്ഗങ്ങളുടെ നിലവിലുള്ള അപര്യാപ്തത കണക്കിലെടുത്ത് മാനദണ്ഡങ്ങൾക്ക് വിധേയമായി ഹൈക്കോടതിയിലേക്കും തിരിച്ചും ആവശ്യക്കാർക്ക് KSRTC യുമായി സഹകരിച്ച് ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതാണെന്ന് രജിസ്ട്രാർ ജനറൽ ഇന്ന് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുകയുണ്ടായി. സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് ഹാജർ സംബന്ധമായി 18ന് ശേഷവും നിയന്ത്രണങ്ങൾ തുടരുവാൻ തീരുമാനിക്കുകയാണെങ്കിൽ അതിനനുസരിച്ചുള്ള മാറ്റങ്ങൾ ക്രമീകരണങ്ങളിൽ വരുത്തുന്നതാണെന്നും റജിസ്ട്രാർ ജനറൽ വ്യക്തമാക്കുകയുണ്ടായി

Related Articles

Back to top button