KeralaLatest

പ്രശസ്ത ചിത്രകാരന്‍ പി ശരത് ചന്ദ്രന്‍ അന്തരിച്ചു

“Manju”

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ പി ശരത് ചന്ദ്രൻ അന്തരിച്ചു. 79 വയസ്സായിരുന്നു. എരഞ്ഞിപ്പാലത്തെ വീട്ടിൽവെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി എന്ന സിനിമയുടെ പരസ്യ ചിത്രകാരൻ എന്ന നിലയിൽ പ്രശസ്തനാണ്.

ജലച്ചായം, ഓയിൽ കളർ, അക്രിലിക്, ചാർക്കോൾ എന്നീ എല്ലാ മാധ്യമങ്ങളിലും ഒരേ പോലെ പ്രാഗൽഭ്യം തെളിയിച്ച ചിത്രകാരനാണ് ശരത് ചന്ദ്രൻ. തലശ്ശേരിയിലെ കേരള സ്കൂൾ ഓഫ് ആർട്ട്സിലെ സി വി ബാലൻ നായർക്കു കീഴിലാണ് ശരത് ചന്ദ്രൻ ചിത്രകലാഭ്യസനം നടത്തിയത്.

1964 ൽ ബോംബെയിൽ എത്തിയ ശരത് ചന്ദ്രൻ ശാന്തിനികേതനിൽ നിന്നുള്ള എൻ. ആർ ഡേയുടെ കീഴിൽ ജോലിക്ക് ചേർന്നു. അതിനു ശേഷം ഗോൾഡൻ ടുബാക്കോ കമ്പനി ലിമിറ്റഡിൽ ആർട്ട് ഡയറക്ടറായി. ലോകത്തെമ്പാടും വിൽക്കുന്ന 800 ൽ പരം സിഗററ്റുകള്‍ ഡിസൈൻ ചെയ്തത് ശരത് ചന്ദ്രനാണ്.

തുടർന്ന് ഓർബിറ്റ് എന്ന പേരിൽ സ്വന്തമായി ഒരു പരസ്യ ഏജൻസിയും അദ്ദേഹം നടത്തി. ഇപ്പോൾ കോഴിക്കോട് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. സംസ്‌കാരം വൈകീട്ട് നാലുമണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

Related Articles

Back to top button