InternationalLatest

തോമസ് കപ്പ് ഇന്ത്യ ഫൈനലില്‍

“Manju”

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പുരുഷടീം ഫൈനലില്‍. സെമി ഫൈനലില്‍ ഡെന്മാര്‍ക്കിനെയാണ് 3-2ന് ഇന്ത്യന്‍ നിര തകര്‍ത്തത്. ക്വാര്‍ട്ടറിലെ അതേ പ്രകടനം ആവര്‍ത്തിച്ച മലയാളി താരം എച്ച്‌.എസ്. പ്രണോയ് അവസാന മത്സരത്തില്‍ നേടിയ നിര്‍ണ്ണായക ജയമാണ് ഇന്ത്യയെ ഫൈനലിലേക്ക് എത്തിച്ചത്. ഫൈനലില്‍ 14 തവണ ചാമ്പ്യന്മാരായ ഇന്തോനേഷ്യയാണ് ഇന്ത്യയുടെ എതിരാളികള്‍.

സെമി പോരാട്ടത്തില്‍ 2-2ന് എത്തിയ ടൈയ്‌ക്ക് ശേഷം അവസാന മത്സരത്തിലാണ് പ്രണോയ് ലോക 13-ാം നമ്പര്‍ റാസ്മുസ് ഗെംകേയിനെ അട്ടിമറിച്ചത്. 13-21ന് ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമാണ് 21-9, 21-12 പ്രണോയ് തിരിച്ചടിച്ചത്. ആദ്യ പോരാട്ടത്തില്‍ നായകന്‍ കിഡംബി ശ്രീകാന്തും ഡബിള്‍സില്‍ സാത്വിക് രാജ് രംഗാറെഡ്ഡിചിരാഗ് സഖ്യം ജയിച്ചപ്പോള്‍ ലക്ഷ്യാ സെന്നും രണ്ടാം ഡബിള്‍സില്‍ കൃഷ്ണ പ്രസാദ് ഗരാഗവിഷ്ണുവര്‍ദ്ധന്‍ സഖ്യവും പരാജയപ്പെട്ടു. നിര്‍ണ്ണായക അഞ്ചാം മത്സരത്തില്‍ പ്രണോയ് ജയം സ്വന്തമാക്കി.

1979ന് ശേഷം ഇന്ത്യ ഇതുവരെ തോമസ് കപ്പ് സെമിഫൈനലിനപ്പുറത്തേക്ക് കടന്നിട്ടില്ല. 2016ലെ ചാമ്പ്യന്മാരായ ടീമായ ഡെന്മാര്‍ക്കാണ് ഇന്ത്യക്കെതിരെ തോറ്റ് പുറത്തായത്.

 

Related Articles

Back to top button