വി.എം.സുരേഷ് കുമാർ
വടകര: നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ജോസ് കെ മാണിക്കൊപ്പം നില്ക്കാന് കേരള കോണ്‍ഗ്രസ് (എം) കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ജോസ് എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണക്കും. യുഡിഎഫ് സ്ഥാപക നേതാവ് കെ എം മാണിയുടെ പാര്‍ട്ടിയെ യുഡിഎഫില്‍ നിന്നു പുറത്താക്കിയ നടപടിയില്‍ കമ്മിറ്റി പ്രതിഷേധിച്ചു.
വടയക്കണ്ടി നാരായണന് അധ്യക്ഷത വഹിച്ചു. സത്യന് കാവില്‍, എം വി കുഞ്ഞമ്മദ്, വിനോദ് കുറ്റ്യാടി, കെ എം ബബിലേഷ്, ബിജി വിനോദ്, വി വി രാമകൃഷ്ണന്, പി ലേജൂ, കെ വി ശ്രീലേഷ് തുടങ്ങിയവര്‍ സംസാരിച്ചു.