KeralaLatest

കേരളത്തില്‍ ഇന്ന് 346 പേര്‍ക്ക് കോവിഡ്

“Manju”

തിരുവനന്തപുരം: കേരളത്തില്‍ 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍ 10, പാലക്കാട് 10, മലപ്പുറം 8, വയനാട് 6, കാസര്‍കോട് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,939 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 471 പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button