IndiaLatest

ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ്; മൂന്നാംഘട്ടം കൃഷിക്കും അനുബന്ധ മേഖലയ്ക്കും.

“Manju”

ബിന്ദുലാൽ തൃശൂർ

രണ്ടാം സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനത്തിൽ കൃഷിക്കും അനുബന്ധ മേഖലയ്ക്കുമുള്ള പദ്ധതികളുമായി ധനമന്ത്രി നിർമല സീതാരാമൻ.

ഇന്ത്യയിലെ കർഷർക്കായി 11 ഉത്തേജന പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതിൽ എട്ടെണ്ണം ചരക്കുനീക്കവും സംഭരണവുമായി ബന്ധപ്പെട്ടതും(അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ ഉൾപ്പെടെയുള്ളവ) മൂന്നെണ്ണം ഭരണനിർവഹണമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ലോക്ക്ഡൗൺ സമയത്ത് താങ്ങുവിലയുടെ അടിസ്ഥാനത്തിൽ 74,300 കോടി രൂപയിലധികം നൽകി ഉൽപന്നങ്ങൾ വാങ്ങി. പി.എം. കിസാൻ ഫണ്ടിലൂടെ 18,700 കോടി രൂപ കൈമാറിയെന്നും മന്ത്രി പറഞ്ഞു. പി.എം. ഫസൽ ബീമാ യോജന പ്രകാരം 64,000 കോടി രൂപ കൈമാറിയെന്നും മന്ത്രി അറിയിച്ചു.

ലോക്ക്ഡൗൺ കാലയളവിൽ പാലിന്റെ ആവശ്യകതയിൽ 20-25 ശതമാനം കുറവുണ്ടായി. പ്രതിദിനം 560 ലക്ഷം ലിറ്റർ പാൽ സഹകരണസംഘങ്ങൾ വഴി സംഭരിച്ചപ്പോൾ പ്രതിദിനം 360 ലക്ഷം ലിറ്റർ പാലാണ് വിറ്റത്. 4,100 കോടി രൂപ നൽകി അധികം വന്ന 111 കോടി ലിറ്റർ പാൽ സംഭരിച്ചു. ക്ഷീര സഹകരണങ്ങൾക്ക് രണ്ടുശതമാനം വാർഷിക പലിശയിൽ വായ്പ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടുകോടിയോളം ക്ഷീരകർഷർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അയ്യായിരം കോടിയുടെ അധിക പണലഭ്യത മേഖലയിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button