KeralaLatestThiruvananthapuram

വിമാന ടിക്കറ്റുകളുടെ റീഫണ്ടിങ്ങ്; കേന്ദ്ര സര്‍ക്കാരിനോടും വിമാന കമ്പനികളോടും നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ച്‌ സുപ്രീം കോടതി

“Manju”

സിന്ധുമോള്‍ ആര്‍
ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക് വിമാന ടിക്കറ്റിന്റെ മുഴുവന്‍ പണവും മടക്കി നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോടും വിമാന കമ്പനികളോടും മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ലോക്ക്ഡൗണ്‍ കാലത്തെ അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ റീഫണ്ടും നല്‍കുന്നില്ലെന്ന പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.
മാര്‍ച്ച്‌ 25നും മേയ് മൂന്നിനും ഇടയില്‍ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റിന്റെയും തുക തിരികെ നല്‍കുമെന്ന് ഡിജി സി നേരത്തെ വ്യക്തമാക്കിയിരുന്നു. പണം മടക്കിനല്‍കുന്നതിനു വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ച രീതിയെക്കുറിച്ച്‌ 10 ദിവസത്തിനകം വിമാനക്കമ്പനികള്‍ അഭിപ്രായം അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു .

Related Articles

Back to top button