KeralaLatest

വള്ളത്തോൾ സ്മാരക മന്ദിരം കോവിഡ് നിരീക്ഷണ കേന്ദ്രമായി നൽകാനൊരുങ്ങി കുടുംബ സമിതി

“Manju”

പി. വി.എസ്

മലപ്പുറം: തിരൂർ മംഗലം പുല്ലുണിയിലെ മഹാകവി വള്ളത്തോൾ സ്മാരക മന്ദിരം കോവിഡ് നിരീക്ഷണ കേന്ദ്രമായി വിട്ടു നൽകാൻ തയാറാണെന്ന് കുടുബ സമിതി .ഇ-ടോയ്ലറ്റ് സൗകര്യങ്ങൾ ഒരുക്കിയാൽ നിരവധി ആളുകളെ ഇവിടെ നിരീക്ഷണത്തിൽ താമസിപ്പിക്കാൻ സാധിക്കും .വള്ളത്തോൾ കുടുംബം സ്മാരക മന്ദിരത്തിനായി വിട്ടുനൽകിയ സ്ഥലത്ത് 2009 ലാണ് ജില്ലാപഞ്ചായത്ത് കെട്ടിടം ഒരുക്കിയത് .

നിലവിൽ ഒഴിഞ്ഞുകിടക്കുന്ന മന്ദിരം രോഗഭീതിയുടെ കാലത്ത് വള്ളത്തോളിന്റെ നാമത്തിൽ ആശ്വാസ കേന്ദ്രമായി മാറണമെന്ന് കുടുംബാങ്ങളായ വള്ളത്തോൾ രാംദാസ് മേനോൻ ,ഡോ.വിനോദ് വള്ളത്തോൾ എന്നിവർ പറഞ്ഞു .

Related Articles

Back to top button