Thiruvananthapuram

ഡോക്ടർക്ക് നേരെയുള്ള അക്രമം: കുറ്റക്കാർക്കെതിരെ കർശനനടപടി

“Manju”

തിരുവനന്തപുരം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പരിക്കേറ്റ ഡോക്ടറെ മന്ത്രി നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. കിണറ്റിൽ വീണ് മരിച്ചയാളുടെ മരണം ഉറപ്പാക്കാൻ ഡോക്ടർ ആശുപത്രിയ്‌ക്ക് പുറത്തേയ്‌ക്ക് എത്താത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. പരിക്കേറ്റ മെഡിക്കൽ ഓഫീസർ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ശൂരനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറാണ് ഡോക്ടറെ മർദ്ദിച്ചത്.

മർദ്ദനത്തിൽ പ്രതിഷേധിച്ച് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഒപി ബഹിഷ്‌കരിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാൽ ഡോക്ടർ തന്നെയും സഹപ്രവർത്തകരേയും കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്.

Related Articles

Back to top button