വടകര: മലപ്പുറം ജില്ലയിലെ എടപ്പാളില്‍ നിന്നു മധ്യപ്രദേശിലേക്ക് ബൈക്കില്‍ യാത്രതിരിച്ച ഇതര സംസ്ഥാന തൊഴിലാളികളെ വടകരയില്‍ വെച്ച് പോലീസ് തടഞ്ഞു.
സംഘത്തെ എടപ്പാളിലേക്ക് തന്നെ തിരിച്ചയച്ചു.
ഇരുപത്തിയാറു ബൈക്കുകളിലായി 52 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ രണ്ട് സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടും. തൊഴിലില്ലാതായ സാഹചര്യത്തില്‍ നാട്ടിലെത്താനുള്ള ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഇവര്‍ പോലിസിനോട് പറഞ്ഞു.
എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം സി.ഐ ഹരീഷ്, തഹസില്‍ദാര്‍ കെ.കെ.രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ തിരിച്ചയക്കുകയായിരുന്നു. വൈകുന്നേരം അഞ്ചരക്ക് എത്തിയ സംഘം ആറേ നാല്പതോടെ തിരിച്ചുപോയി.