LatestThiruvananthapuram

ഡോ. ബി. ആര്‍ അംബേദ്കർ മാധ്യമ പുരസ്കാരം നീനു മോഹന്

“Manju”

തിരുവനന്തപുരം: പട്ടികജാതി -പട്ടികവര്‍ഗ വിഷയങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2023 ലെ ഡോ. ബി.ആര്‍ അംബേദ്ക്കര്‍ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമങ്ങളില്‍ ‘അറിയപ്പെടാത്തൊരു വംശഹത്യ’ എന്ന ലേഖന പരമ്പര തയ്യാറാക്കിയ മാതൃഭൂമി വയനാട് സ്റ്റാഫ് കറസ്‌പോണ്‍ന്റ് നീനു മോഹനാണ് അവാര്‍ഡ്.

മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.വി. നിസാര്‍ തയ്യാറാക്കിയ ‘ചോലനായിക ശോകനായിക’ പരമ്പര ജൂറിയുടെ പ്രത്യേക പരാമര്‍ശനത്തിന് അര്‍ഹമായി. ദൃശ്യ മാധ്യമങ്ങളില്‍ ട്രൂ കോപ്പി തിങ്ക് മാഗസിനിലെ മുഹമ്മദ് ഷഫീഖിന്റെ ‘തൊഗാരി’ എന്ന ഡെക്യൂമെന്ററി അവാര്‍ഡിന് അര്‍ഹമായി. വയനാട് വിഷനില്‍ വി.കെ രഘുനാഥ് തയ്യാറാക്കിയ ‘ഒരു റാവുളന്റെ ജീവിത പുസ്തകം’ ദ്യശ്യ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. ശ്രവ്യ വിഭാഗത്തില്‍ കമ്മ്യൂണിറ്റി റേഡിയോയില്‍ പൂര്‍ണ്ണിമ കെ. തയ്യാറാക്കിയ ‘തുടിച്ചെത്തം ഊരുവെട്ടം’ അവാര്‍ഡ് നേടി.

ജനുവരി 10 -ന് വൈകിട്ട് 3.30 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി കെ.രാധാകൃഷ്ണന്‍ ക്യാഷ് അവാര്‍ഡുകളും ഫലകവും വിതരണം ചെയ്യും. പി.ആര്‍.ഡി. ഡയറക്ടര്‍ ടി.വി. സുഭാഷ് ചെയര്‍മാനും കെ.പി. രവീന്ദ്രനാഥ്, സരസ്വതി നാഗരാജന്‍, പ്രിയ രവീന്ദ്രന്‍, രാജേഷ് കെ. എരുമേലി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. അച്ചടി വിഭാഗത്തില്‍ 17- ഉം ദൃശ്യ വിഭാഗത്തില്‍ 15-ഉം ശ്രവ്യ വിഭാഗത്തില്‍ രണ്ടും എന്‍ട്രികളാണ് ജഡ്ജിങ്ങ് കമ്മിറ്റിയുടെ പരിഗണനയില്‍ എത്തിയത്.

Related Articles

Back to top button