Uncategorized

ആരോഗ്യ സേതു നിര്‍ബന്ധമാക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്രം ലഘൂകരിച്ചു .

“Manju”

ശ്രീജ. എസ്

 

ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജീവനക്കാര്‍ ആരോഗ്യ സേതു നിര്‍ബന്ധമാക്കിയ നിര്‍ദേശം സര്‍ക്കാര്‍ ലഘൂകരിച്ചു. പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം ജീവനക്കാര്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തൊഴിലുടമകളോട് ആവശ്യപ്പെടുന്നു.

അണുബാധയുടെ അപകടസാധ്യത മുന്‍കൂട്ടി തിരിച്ചറിയാന്‍ ആരോഗ്യ സേതു സഹായിക്കുമെന്നും അതിനാല്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ഒരു കവചമായി പ്രവര്‍ത്തിക്കുന്നുവെന്നുമാണ് നാലാംഘട്ട ലോക്കഡൗണിന്റെ മാര്‍ഗനിര്‍ദേശത്തില്‍ സര്‍ക്കാര്‍ ആപ്ലിക്കേഷനെക്കുറിച്ച് പറയുന്നത്.

ഓഫീസുകളിലും ജോലിസ്ഥലങ്ങളിലും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, തൊഴിലുടമകള്‍ അനുയോജ്യമായ മൊബൈല്‍ ഫോണുകളുള്ള എല്ലാജീവനക്കാരും ആരോഗ്യ സേതു ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

വ്യക്തികളുടെ മൊബൈല്‍ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശിക്കാമെന്നും ഞായറാഴ്ചത്തെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. പതിവായി ആരോഗ്യസ്ഥിതി അപ്ഡേറ്റ് ചെയ്യുന്നതിലൂടെ അപകടസാധ്യതയുള്ള വ്യക്തികള്‍ക്ക് സമയബന്ധിതമായി വൈദ്യസഹായം ലഭ്യമാക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Related Articles

Back to top button