Health

ഭക്ഷണക്രമം കോവിഡ് മുക്തിക്ക് ആക്കം കൂട്ടും

“Manju”

സിന്ധുമോൾ. ആർ

ആരോഗ്യകരമായ ഭക്ഷണക്രമം കോവിഡ് സുഖപ്പെടാന്‍ സഹായിക്കുമെന്ന് പഠനം.രോഗപ്രതിരോധ ശേഷി കൂട്ടും വിധം പഴം, പച്ചക്കറി, ധാന്യം എന്നിവ കൃത്യമായ ഇടവേളകളില്‍ കഴിക്കണം. പതിവായി വ്യായാമം ചെയ്യുകയും പുകവലി ഒഴിവാക്കുകയും ചെയ്യുന്നവരില്‍ എളുപ്പം കോവിഡ് മുക്തരാകുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് ബാധിതരുടെ ജീവിത രീതിയും ഭക്ഷണക്രമവും പ്രതിരോധശേഷിയുമാണ് പഠന വിധേയമാക്കിയത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരില്‍ കോവിഡിന്റെ തീവ്രത കുറയുകയും വേഗം സുഖപ്പെട്ട് ആശുപത്രി വിടുന്നതായി അബുദാബി ഹെല്‍ത്ത്കെയര്‍ ക്വാളിറ്റി വിഭാഗം മേധാവി സുമയ്യ അല്‍ അമെരി പറഞ്ഞു‌. പഴം, പച്ചക്കറി, ധാന്യങ്ങള്‍ ചേര്‍ന്ന ഭക്ഷണ ക്രമീകരണവും പതിവായ വ്യായാമവുമാണു ഗുണം ചെയ്തത്.

Related Articles

Back to top button