KannurKeralaLatest

സുഭിക്ഷം കേരളം പദ്ധതി ; യുവപ്രതിഭയുടെ യുവത്വം കൃഷിയിലേക്കും.

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷം കേരളം പദ്ധതി ഏറ്റെടുത്തു കൃഷി നടത്താൻ ഒരുങ്ങുകയാണ് കണ്ണാടിപ്പറമ്പ് വാരം കടവിലെ യുവ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ്
ക്ലബ്ബിലെ യുവജനങ്ങൾ. സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ സംഘടിപ്പിക്കുന്ന യുവത്വം കൃഷിയിലേക്ക് എന്ന പരിപാടിയിൽ യുവപ്രതിഭ ക്ലബ്ബും പങ്കാളികൾ ആവുകയായിരുന്നു. വാരംകടവ് തീയകുനി വീടിന്റെ പിറകിൽ കൈകോനത്ത്‌ വീടിന്റെ സ്ഥലം കൃഷി ചെയ്യാൻ വീട്ടുകാർ വിട്ടുതന്നു. മരച്ചീനി, മധുരകിഴങ്ങ്, പച്ചക്കറി എന്നിവയാണ് കൃഷി ചെയ്യാൻ ഉദ്ദേശം.

30 സെന്റ് സ്ഥലമാണ് നിലവിൽ ആദ്യം കൃഷി ചെയ്യുന്നത്. മുഴുവൻ ആളുകളും ഈ യുവാക്കളുടെ പ്രവർത്തനത്തിൽ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.

ഇ.കെ നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ യുവജന കൗൺസിൽ ആണ് യുവപ്രതിഭ ക്ലബ്ബ്. നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ ശ്യാമള നടീൽ ഉൽഘാടനം നിർവഹിച്ചു.

യൂത്ത് കോ-ഓർഡിനേറ്റർ ജംഷീർ, കെ.പി രമേശൻ, ക്ലബ് സെക്രട്ടറി അഭിജിത്ത്, പ്രസിഡന്റ് പ്രണവ് എൻ പി എന്നിവർ സംസാരിച്ചു.

 

Related Articles

Back to top button