InternationalLatest

ഇന്ന് അന്താരാഷ്‌ട്ര റേഡിയോളജിദിനം

“Manju”

അന്താരാഷ്‌ട്ര റേഡിയോളജിദിനമാണ്‌ ഇന്ന്. ആധുനിക വൈദ്യശാസ്‌ത്രം രോഗനിര്‍ണയത്തിന്‌ പ്രധാനമായും അടുത്തകാലംവരെ ആശ്രയിച്ചിരുന്ന എക്സ്‌റേ പീന്നിട്‌ സ്‌കാനിങ്ങിലേക്ക്‌ വഴിമാറി. ഇപ്പോള്‍ നൂതന എംആര്‍ഐ സ്‌കാനിങ്ങിലേക്കും കടന്നു. എക്സ്റേ ചിത്രങ്ങളുടെ വ്യക്തതക്കുറവിനെ അതിജീവിക്കാന്‍ സിടി സ്‌കാനിന്‌ കഴിഞ്ഞു. ഹൃദ്രോഗംപോലുള്ള രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സിടി സ്‌കാന്‍വഴിയുള്ള കൊറോണറി കാത്സ്യം സ്‌കോറിന്‍ എന്ന പരിശോധനയ്‌ക്ക്‌ കഴിവുണ്ട്‌.

അള്‍ട്രാ സൗണ്ട്‌ ഉപയോഗിച്ച്‌ നടത്തി വരുന്ന സ്‌കാനിങ്ങില്‍ ഗര്‍ഭസ്ഥ ശിശുവിനെപ്പറ്റിയുള്ള വിവരണം ലഭിക്കും. ജന്മനാലുള്ള വൈകല്യങ്ങള്‍ അറിയാനുള്ള 4ഡി സ്‌കാനിങ്‌ എന്നിവയ്‌ക്കു പുറമെ ലിവര്‍ സിറോസിസ്‌, ഫാറ്റി ലിവര്‍, ലിവര്‍ ക്യാന്‍സര്‍ എന്നിവ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ എലാസ്‌റ്റോഗ്രഫി എന്ന പരിശോധനയ്‌ക്കും കഴിയും.
എംആര്‍ഐ സ്‌കാനിങ്ങുകളുടെ ഉപയോഗം പക്ഷാഘാത ചികിത്സയില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാക്കി. മരുന്നുകള്‍ ഉപയോഗിക്കാതെത്തന്നെ ആന്‍ജിയോഗ്രാം പരിശോധനകള്‍ എംആര്‍ഐ സ്‌കാനിങ്ങില്‍ ചെയ്യാന്‍ കഴിയും. കോവിഡ്‌ കാലത്തും റേഡിയോളജി സംവിധാനം വളരെ സഹായകരമായിട്ടുണ്ട്.

ലോകമെമ്പാടുമുള്ള 200-ഓളം ദേശീയ, ഉപ-പ്രത്യേകത, അനുബന്ധ സമൂഹങ്ങള്‍ അന്താരാഷ്ട്ര റേഡിയോളജി ദിനം അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. 1895 നവംബര്‍ 8-ന് വില്‍ഹെം കോണ്‍റാഡ് റോണ്ട്ജന്‍ കാഥോഡ് രശ്മികളെ കുറിച്ച്‌ അന്വേഷിക്കുന്നതിനിടയില്‍ ആകസ്മികമായി എക്സ്-റേ കണ്ടെത്തി , റേഡിയോളജിയിലെ മെഡിക്കല്‍ അച്ചടക്കത്തിന് ഫലപ്രദമായി അടിത്തറയിട്ടു. ഈ കണ്ടുപിടുത്തം വിവിധ ഇമേജിംഗ് രീതികള്‍ ഉള്‍പ്പെടുത്തുകയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഒരു നിര്‍ണായക ഘടകമായി സ്വയം സ്ഥാപിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള റേഡിയോളജിക്കല്‍ സൊസൈറ്റികള്‍ ആചരിക്കുന്ന ആഘോഷങ്ങള്‍ അടയാളപ്പെടുത്തുന്നതിനുള്ള ഉചിതമായ ദിവസമായി നവംബര്‍ 8 ഒടുവില്‍ തെരഞ്ഞെടുത്തു.

Related Articles

Back to top button