IndiaLatest

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ശിഖര്‍ ധവാന്‍

“Manju”

ഡല്‍ഹി; ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. 20 ലക്ഷം രൂപയാണ് ധവാന്‍ ഓക്സിജന്‍ വാങ്ങുന്ന എന്‍ജിഒയ്ക്ക് കൈമാറിയത്. കൂടാതെ ഐപിഎല്ലില്‍ തനിക്കു ലഭിക്കുന്ന പ്രൈസ് മണിയും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് താരം അറിയിച്ചു.

“നമ്മള്‍ ഇപ്പോള്‍ കടന്നു പോകുന്നത് അഭൂതപൂര്‍വമായ സാഹചര്യത്തിലൂടെയാണ്. പരസ്പരം സഹായിക്കുവാനായി നമുക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യണം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവിശ്വസനീയമായ സ്നേഹമാണ് എനിക്ക് നിങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ എന്റെ അവസരമാണ്, ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യേണ്ടത്, ഞാനത് ചെയ്യും.” എന്നാണ് താരം ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് ഇന്ത്യയ്ക്ക് സഹായവുമായെത്തിയത്.

Related Articles

Back to top button