KeralaKozhikodeLatest

അതിഥി തൊഴിലാളികളും പോലിസും തമ്മിൽ സംഘർഷം

“Manju”

ഹരീഷ് റാം
കോഴിക്കോട് കുറ്റ്യാടിയിലാണ് അതിഥി തൊഴിലാളികളും പോലിസും തമ്മിൽ സംഘർഷം നടന്നത്. നാട്ടിൽ പോവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറോളം ബീഹാറുകാരാണ് തെരുവിലിറങ്ങിയത്. ബീഹാറിലേക്ക് മെയ് 20 ന് ശേഷമേ ട്രെയിനുള്ളു എന്നറിയിച്ചിട്ടും അവർ പിൻവാങ്ങിയില്ല.കോഴിക്കോട് റെയില്‍വേ ശ്റ്അന്‍പത്ത് രണ്ട് കി മീറ്ററില്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന ട്രെയിന്‍ സൗകര്യം ലഭിക്കണമെങ്കില്‍ കോഴിക്കോട്, അല്ലെങ്കില്‍ മുപ്പതിന് കി. മീറ്റര്‍ ദൂരമുളള കൊയിലാണ്ടിയില്‍ നിന്നു മാത്രമേ സൗകര്യമുളളു. കുടിയേറ്റ തൊഴിലാളികളെ ഇത്തരത്തില്‍ പ്രതിഷേധത്തിന് പ്രോത്സാഹിപ്പിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ കരങ്ങള്‍ ഉണ്ടെന്നാണ് പോലീസുകാരുടെ നിഗമനം. എന്തായാലും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരെയെങ്കിലും ഉണ്ടെങ്കില്‍ അവരെ താമസിയാതെ പിടികൂടുമെന്ന് കുറ്റ്യാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.

പോലീസിന് നേരെ കല്ലെറിഞ്ഞതാണ് ലാത്തിവീശാൻ കാരണമായത്.പോലീസ് അവരെ തിരിച്ചയക്കാൻ ശ്രമിക്കുന്നു. നാട്ടുകാരും ഈ പ്രശ്നത്തിൽ ഇടപെട്ടതോടെ കാര്യങ്ങൾ അല്പം വഷളായി.

Related Articles

Back to top button