India

കൻവാർ തീർത്ഥാടകർക്ക് നേരെ ട്രക്ക് പാഞ്ഞു കയറി; ആറ് മരണം

“Manju”

ലക്‌നൗ: ഹരിദ്വാറിലെ കൻവാർ തീർത്ഥാടകർക്ക് നേരെ ട്രക്ക് പാഞ്ഞു കയറി അപകടം.സംഭവത്തിൽ ആറ് പേർ മരണപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ഹത്രസിൽ കൻവാർ തീർത്ഥാടകർക്ക് അപകടം.

ഉത്തർ പ്രദേശിലെ ഹത്രസ് ജില്ലയിലാണ് അപകടമുണ്ടായത്. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള തീർത്ഥാടകരാണ് മരിച്ചത്. തീർത്ഥാടകർക്കുനേരെ അമിത വേഗത്തിലെത്തിയ ട്രക്ക് പാഞ്ഞ് കയറുകയായിരുന്നു.

അപകടത്തിന് പിന്നാലെ രക്ഷപ്പെട്ട ഡ്രൈവർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചെന്ന് ആഗ്ര സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് രാജീവ കൃഷ്ണ വ്യക്തമാക്കി. ഡ്രൈവറെ കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Articles

Back to top button