IndiaKeralaLatest

‘ലോക്കു’കൾ അഴിഞ്ഞു തുടങ്ങി; പറന്നുയരാൻ വെമ്പൽ കൊണ്ട് ‘ ഡൗണാ ‘യ ജീവിതങ്ങൾ.

“Manju”

ഷൈലേഷ്കുമാർ കൻമനം

കൊച്ചി: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നടപ്പിലാക്കിയ ലോക് ഡൗൺ പൂർണ്ണമായും പിൻവലിക്കുന്നതിൻ്റെ ഭാഗമായുള്ള നാലാംഘട്ട അൺലോക്ക് പ്രകിയ ഇന്നു മുതൽ നിലവിൽ വന്നു. ഇനിയുള്ള കാലങ്ങളിൽ സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ച് കൊവിഡിനൊപ്പം ജീവിക്കുകയാണ് ഫലപ്രദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരെത്തെ സൂചിപ്പിച്ചിരുന്നു. ഈ മാസം ഏഴ് മുതൽ മെട്രോ സർവീസുകൾ പുനരാരംഭിക്കും.21 മുതൽ രാഷ്ട്രീയ, മത, സാംസ്കാരിക, കായിക കൂട്ടായ്മകൾക്ക് അനുമതിയുണ്ടാകുമെങ്കിലും പരമാവധി 100 പേർക്ക് മാത്രമേ പങ്കെടുക്കാൻ പാടുകയുള്ളൂ. ഓപ്പൺ തിയേറ്ററുകൾക്കും തുറന്നു പ്രവർത്തിക്കാം. എന്നാൽ സിനിമാ തിയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ അടഞ്ഞു തന്നെ കിടക്കും. ഓൺലൈൻ ക്ലാസുകൾ നടത്താൻ 50 ശതമാനം വരെ അധ്യാപകരെ വരാൻ അനുവദിക്കും. 9 മുതൽ 12 വരെ ക്ലാസിലുള്ളവർക്ക് അധ്യാപകരുടെ സഹായം തേടാൻ പുറത്തു പോകാവുന്നതാണ്.
ദേശീയ നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ, ഐ ടി ഐകൾ, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങൾ എന്നിവ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ കൊ വിഡ് സാഹചര്യം വിലയിരുത്തി ഉന്നതവിദ്യഭ്യാസ കേന്ദ്രങ്ങളിലെ പി ജി – ഗവേഷക വിദ്യാർത്ഥികൾക്ക് ലാബുകളിലും, പരിശീലന കേന്ദ്രങ്ങളിലും പ്രവേശനം തുടരാം.
സംസ്ഥാന, അന്തർസംസ്ഥാന യാത്രകൾക്ക് ഒരു തരത്തിലുള്ള വിലക്കുകളോ, സാങ്കേതിക തടസ്സങ്ങളോ ഉണ്ടാക്കാൻ പാടില്ലെന്നു കൂടി മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. എന്നാൽ 65 വയസ്സിന് മുകളിലുള്ളവർക്കും പത്ത് വയസ്സിന് താഴെയുള്ളവർക്കും കർശനമായ യാത്രാ വിലക്കുമുണ്ട്.
കൊറോണ സൃഷ്ടിച്ച ജീവിത പ്രതിസന്ധികൾ എത്രയും പെട്ടെന്ന് മാറണം പ്രതീക്ഷയോടു കൂടിയാണ് പൊതുജനങ്ങൾ അൺലോക്ക് സംവിധാനങ്ങളെ നോക്കി കാണുന്നത്.

Related Articles

Back to top button