Uncategorized

സത്യസായി സേവാ സംഘടന വക മെഡിക്കൽ കോളേജിന് 12.5 ലക്ഷത്തിന്റെ ചികിത്സാ ഉപകരണങ്ങളും മാസ്കുകളും

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: ശ്രീ സത്യസായി സേവാ സംഘടന തിരുവനന്തപുരം ജില്ലാ ഘടകം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് വെന്റിലേറ്ററും അൾട്രാസൗണ്ട് സ്കാനറും രണ്ടായിരം മാസ്കുകളും സംഭാവന ചെയ്തു.
പന്ത്രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് സംഘടന ചികിത്സാ ഉപകരണങ്ങൾ വാങ്ങി നൽകിയത്. വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ സഹകരണ-ടൂറിസം -ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. കോവിഡ് ചികിത്സയ്ക്ക് ഏറ്റവും അത്യന്താപേക്ഷിതമായ വെന്റിലേറ്ററും അതോടൊപ്പം അൾട്രാസൗണ്ട് സ്കാനറും മാസ്കുകളും സംഭാവന ചെയ്ത ശ്രീ സത്യസായി സേവാ സംഘടന ഉചിതമായ സമയത്തു തന്നെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സഹായം നൽകിയതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് ചികിത്സയിൽ ഏറ്റവും വില പിടിപ്പുള്ള ഉപകരണങ്ങൾ നൽകിയ സംഘടനയെ മന്ത്രി അഭിനന്ദിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ് എസ് സിന്ധു, ശ്രീ സത്യസായി സേവാ ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ഒ പി സജീവ് കുമാർ, സായി വേദ വാഹിനി പരിഷത്ത് പ്രതിനിധി വി ഭദ്രൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ രവികുമാർ കുറുപ്പ് എന്നിവർ സംസാരിച്ചു.
ചിത്രം: ശ്രീ സത്യസായി സേവാ സംഘടനയുടെ
ചികിത്സാ ഉപകരണങ്ങൾ സംഭാവന ചെയ്യുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസാരിക്കുന്നു

Related Articles

Back to top button