InternationalLatest

കൊവിഡ് പ്രതിരോധത്തിന് ചാരിറ്റി മാച്ചുമായി ലങ്ക

“Manju”

ശ്രീലങ്കന്‍ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പണം കണ്ടെത്താന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ചാരിറ്റി ടി20 മത്സരം നാളെ. ലങ്കയ്‌ക്കായി 1996ല്‍ ഏകദിന ലോകകപ്പുയര്‍ത്തിയ ടീമംഗങ്ങള്‍ അടങ്ങുന്നതാണ് ശ്രീലങ്ക ഗ്രേറ്റ്സ് ഇലവന്‍.

പല്ലെക്കെലെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്ക് ശ്രീലങ്കന്‍ ഗ്രേറ്റ്സ് ഇലവനും ടീം ശ്രീലങ്കയും ഏറ്റുമുട്ടും.കാണികളില്ലാതെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ലങ്കയിലും മറ്റ് രാജ്യങ്ങളിലും മത്സരം തത്സമയം കാണാനാകും.

Related Articles

Back to top button