LatestThiruvananthapuram

ഗുരുസന്നിധിയിലെത്തുമ്പോള്‍ ഹൃദയത്തില്‍ ഗുരുവിന്റെ കാരുണ്യം നിറയുന്നു; പോത്തന്‍കോട് യൂണിറ്റിലെ സത്സംഗം

“Manju”

പൂജിതപീഠം സമർപ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം ഏരിയ (റൂറൽ) പരിധിയിലുള്ള 12 യൂണിറ്റുകളിലൊന്നായ പോത്തന്‍കോട് നടന്ന സത്സംഗത്തിൽ സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. നമ്മള്‍ ഓരോരുത്തരും ഗുരുസന്നിധിയില്‍ എത്തുമ്പോള്‍ ഹൃദയത്തില്‍ ഗുരുവിന്റെ കാരുണ്യം നിറയുകയും നമ്മള്‍ അറിയാതെ തന്നെ  ജീവനില്‍ ഒരു പരിവര്‍ത്തനം ഉണ്ടാവുകയുംചെയ്യുന്നു അന്തരീക്ഷം ശൂദ്ധിചെയ്യുന്ന കര്‍മ്മമാണ് ഗുരു നമ്മളെ കൊണ്ട് ചെയ്യിക്കുന്നതെന്നും പ്രാര്‍ത്ഥന എങ്ങനെയാണ് നമ്മള്‍ ചെയ്ത് എടുക്കേണ്ടത് എന്നതിനേക്കുറിച്ചും സ്വാമി പറഞ്ഞു. ഗുരുദര്‍ശനത്തിന് എത്തുന്നവര്‍ക്കുണ്ടാകുന്ന അനുഭവങ്ങളെക്കുറിച്ചും സ്വാമി വിശദമായി സംസാരിച്ചു.

പോത്തന്‍കോട് ടി കെ സന്തോഷ് – കെ എന്‍ അമ്പിളി ദമ്പതികളുടെ നിര്‍മ്മലം  ഭവനത്തിൽ വ്യാഴാഴ്ച പ്രാർത്ഥനയെ തുടർന്ന് നടന്ന സത്സംഗത്തില്‍ ബിന്ദു സുനില്‍ സ്വാഗതവും സി. പ്രിയ കൃതജ്ഞതയും പറഞ്ഞു.

Related Articles

Back to top button