KeralaLatest

സുഭിക്ഷ കേരളം ഏറ്റെടുത്ത് വെഞ്ഞാറമൂട് സർവ്വീസ് സഹകരണ ബാങ്ക്.

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട് ജനമൈത്രി പോലീസിന്റെ സഹകരണത്തോെടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

വെഞ്ഞാറമൂട്: വരാനിരിക്കുന്ന ഭക്ഷ്യ ക്ഷാമത്തെ മറികടക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുത്ത് വെഞ്ഞാറമൂട് സർവ്വീസ് സഹകരണ ബാങ്ക്. കൃഷിയിടങ്ങൾ തരിശിടാതെ കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി വെഞ്ഞാറമൂട് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ കീഴായിക്കോണത്തുള്ള രണ്ടേക്കർ ഭൂമിയിൽ മരച്ചീനി കൃഷിയ്ക്ക് തുടക്കം കുറിച്ചു. നടൻ സുരാജ് വെഞ്ഞാറമൂടാണ് കൃഷിയ്ക്കാവശ്യമായ ഭൂമി വിട്ടു നൽകി മാതൃകയായത്. പദ്ധതിയുടെ ഉദ്ഘാടനം ഡി.കെ.മുരളി എംഎൽഎ നിർവ്വഹിച്ചു. സുരാജ് വെഞ്ഞാറമൂട് മുഖ്യാഥിതിയായിരുന്നു. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ് , ബാങ്ക് പ്രസിഡന്റ് എ.എം റൈസ്, പോലീസ് ഇൻസ്പക്ടർ വി.കെ.വിജയരാഘവൻ, കൃഷി ഓഫീസർ സുമ, മുൻ പഞ്ചായത്ത് മെമ്പർ കീഴായിക്കോണം സോമൻ, വെഞ്ഞാറമൂട് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സജി.വി.വി, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഷജിൻ, സുനീർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button