Uncategorized

വഴിക്കാട്ടിയത് കാട് കയറുന്നു…

“Manju”

എസ് ജയപ്രകാശ്

 

ജനപ്രതിനിതിയുടെ വാക്ക് പാഴ് വാക്കായി കൊലുമ്പൻ സ്മാരക നിർമ്മാണം പാതിവഴിയിൽ നിലച്ച് കാട്കയറി നശിക്കുന്നു.ഇടുക്കി ആർച്ച് ഡാമിൻ്റെ വഴികാട്ടിയായ കൊലുമ്പൻ സ്മാരകം നിർമ്മിക്കുവാൻ മുൻ ധനകാര്യ മന്ത്രി കെ എം മാണി 7 വർഷങ്ങൾക്ക് മുൻപ്ബ ഡ്‌ജറ്റിൽ 75 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം ആരംഭിച്ചത്.

തൊടുപുഴ പുളിയൻ മല സംസ്ഥാന പാത ഓരത്ത് ഇടുക്കി ഡാമിൻ്റെ പ്രവേശന കവാടത്തിന് സമീപം വെള്ളപ്പാറായിൽ ആണ് അരി വെള്ളയാൻ കൊലുമ്പൻ സ്മാരകം നിർമ്മിക്കുന്നത് .
നിരവതി തവണ ജനപ്രതിനിധികൾ ഉദ്ഘാനം പ്രഖ്യാപിച്ചു എങ്കിലും .അതും പാഴ്
വാക്കായി

വർഷങ്ങൾ പലത് കഴിഞ്ഞിട്ടും പണിതീരാതെ സ്മാരകം കാട് കയറി നശിക്കുക ആണ്. സാംസ്കാരിക വകുപ്പിനാണ് നിർമ്മാണ ചുമതല.വൈദ്യുതി കണക്ഷൻ ലഭിക്കാത്തത് ആണ് നിർമ്മാണം വൈകുവാൻ കാരണം എന്നും അക്ഷേപം ഉണ്ട്.

ഇടുക്കി എം എൽ എ, സമീപ പഞ്ചായത്ത് പ്രസിഡൻ്റ് മാർ , ഊരുമൂപ്പൻ എന്നിവർ അടങ്ങുന്ന നിർമ്മാണ കമ്മറ്റി രൂപികരിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ആയി കമ്മറ്റി കൂടിയിട്ടില്ല എന്നും അക്ഷേപം ഉണ്ട്.

ഇടുക്കി ഡാമിൻ്റെ വഴികാട്ടി ആയ കൊലുമ്പനോട് കാണിക്കുന്ന അനാദരവിന് എതിരെ കൊലുമ്പൻ്റെ പിൻതലമുറക്കാരും രോക്ഷത്തിലാണ്. അടിയന്തരമായി സ്മാരക നിർമ്മാണം പൂർത്തിയാക്കി ഇടുക്കിയുടെ പൈതൃകം കാത്ത് സൂക്ഷിക്കണം എന്നാണ് ‘ നാട്ടുകാരുടെ ആവശ്യം.
അറസ്റ്റിലായ ഇവരെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ചോദ്യം ചെയ്തു. നേരത്തെ, കലാപവുമായി ബന്ധപ്പെട്ട് ജാമിയ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരാണ് അറസ്റ്റിലായത്.

Related Articles

Back to top button