Uncategorized

രാജാരവിവര്‍മയുടെ പെയിന്റിങ്ങ് ലേലത്തില്‍ വിറ്റത് റെക്കോര്‍ഡ് വിലക്ക്

“Manju”

മുംബൈ: രാജാരവിവര്‍മയുടെ പ്രശസ്ത പെയിന്റിങ്ങായ യശോദയും കൃഷ്ണനും മുംബൈയില്‍ ലേലത്തിന് വിറ്റത് 38 കോടി രൂപയ്‌ക്ക്. കഴിഞ്ഞ ദിവസം മുംബൈയിലെ പുണ്ടോള്‍ ഗാലറിയില്‍ ഓണ്‍ലൈനായിട്ടാണ് ലേലം നടന്നത്. രാജാരവിവര്‍മയുടെ മൂന്നുചിത്രങ്ങളും ഒരു രേഖാചിത്രവുമാണ് ലേലത്തിന് വെച്ചത്.

യശോദയുടെ മടിയില്‍ ഉണ്ണിക്കണ്ണന്‍ ഇരിക്കുന്ന ചിത്രത്തിന് വമ്പന്‍ തുകയാണ് ലഭിച്ചത്. 10മുതല്‍ 15കോടി രൂപയാണ് ചിത്രത്തിന് വിലയിട്ടത്. ശില്പങ്ങളും ചിത്രങ്ങളുമടക്കം 83 കലാരൂപങ്ങളാണ് ലേലത്തിനുണ്ടായിരുന്നത്. എന്നാല്‍, 28 ഇഞ്ച് നീളവും 20 ഇഞ്ച് വീതിയുമുള്ള രവിവര്‍മയുടെ എണ്ണചായ ചിത്രത്തിനാണ് ഏറ്റവുംകൂടുതല്‍ തുക ലഭിച്ചത്.

മൂന്ന് പെയിന്റിംഗുകളും ജര്‍മന്‍കാരനായ ഫ്രിറ്റ്‌സ് ഷ്‌ളിച്ചര്‍ കുടുംബത്തിന്റെ ശേഖരത്തിലുള്ളതാണ്. രേഖാചിത്രം രവിവര്‍മകുടുംബത്തില്‍ നിന്നും ലഭിച്ചതും. യശോദയും കൃഷ്ണനുമല്ലാതെ ശിവഭഗവാനും കുടുംബവും‘, ‘കംസവധം, കൃഷ്ണന്റെ യുവത്വംഎന്നീ ചിത്രങ്ങളും ലേലത്തിന് വിറ്റിരുന്നു.

രവിവര്‍മ മുംബൈയില്‍ ആരംഭിച്ച പ്രസ് നടത്തുന്നതിനായി ജര്‍മനിയില്‍നിന്നുവന്ന ആളാണ് ഫ്രിറ്റ്‌സ് ഷ്‌ളിച്ചര്‍. പിന്നീട് ലോണാവാലയിലേക്ക് മാറ്റിസ്ഥാപിച്ച പ്രസ് രവിവര്‍മ അദ്ദേഹത്തിന് വില്‍ക്കുകയും ചെയ്തു. പ്രസ് വാങ്ങിയ ഫ്‌ളിച്ചര്‍ അവിടെയുണ്ടായിരുന്ന രവിവര്‍മയുടെ പെയിന്റിങ്ങുകള്‍കൂടി സ്വന്തമാക്കിയിരുന്നു. അതില്‍ നിന്നുമായിരുന്നു ഇപ്പോള്‍ മൂന്നെണ്ണം ലേലത്തില്‍ വിറ്റിരിക്കുന്നത്.

 

Related Articles

Back to top button