IndiaKeralaLatest

നിര്‍ത്തിവെച്ചിരുന്ന രാജ്യറാണി സെര്‍വിസ് പുനരാരംഭിച്ചു.

“Manju”

നിലമ്പൂര്‍: യാത്രക്കാരുടെ തിരക്ക് കുറഞ്ഞത് കാരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്ന രാജ്യറാണി സെര്‍വിസ് പുനരാരംഭിച്ചു. ജില്ലക്ക് ആശ്വാസകരമായിരിക്കുകയാണ് ട്രെയില്‍ ചൊവ്വാഴ്ച മുതല്‍ സെര്‍വിസ് പുനരാരംഭിച്ചത്. കോവിഡ് മഹാമാരിയും ലോക് ഡൗണും മൂലം യാത്രക്കാരുടെ തിരക്ക് കുറഞ്ഞത് കാരണമാണ് രാജ്യറാണി സെര്‍വിസ് നിര്‍ത്തിവെച്ചിരുന്നത്.

ഏഴ് സ്ലീപെര്‍ കോചുകളും രണ്ട് എസി കോചുകളും നാല് സെകെന്‍ഡ് ക്ലാസ് കോചുകളും ഉള്‍പെടെ 13 കോചുകളുമായാണ് സെര്‍വിസ് പുനരാരംഭിച്ചത്. പൂര്‍ണമായും റിസര്‍വേഷനുളള വണ്ടിക്ക് നിലമ്ബൂരിനും ഷൊര്‍ണൂരിനും ഇടയില്‍ വാണിയമ്ബലം, അങ്ങാടിപ്പുറം എന്നീ ബ്ലോക് സ്‌റ്റേഷനുകളില്‍ മാത്രമാണ് സ്‌റ്റോപ്പുളളത്.
രാത്രി 8.50 ന് തിരുവനന്തപുരത്ത് നിന്നും നിലമ്ബൂരിലേക്ക് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 5.15 ന് നിലമ്ബൂരിലെത്തുന്ന രാജ്യറാണി രാത്രി 9.30 നാണ് നിലമ്ബൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്.
നേരത്തെ നിലമ്ബൂര്‍ നിന്ന് നാല് പാസഞ്ചര്‍ വണ്ടികളാണ് ഷൊര്‍ണൂരില്‍ നിന്നുള്ള മറ്റു വണ്ടികള്‍ക്ക് കണക്ഷന്‍ നല്‍കിയിരുന്നത്. കോട്ടയത്തേക്കും, പാലക്കാട്ടേക്കും ഓരോ വണ്ടികളും ഓടിയിരുന്നു. ഇതൊന്നും കോവിഡിന് ശേഷം പുനഃസ്ഥാപിച്ചിട്ടില്ല.

Related Articles

Back to top button