KeralaLatest

പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷകളോടെ ഇടതു മുന്നണി സർക്കാർ അഞ്ചാം വർഷത്തിലേക്ക്

“Manju”

തിരുവനന്തപുരം:എൽഡിഎഫ്‌ സർക്കാർ മെയ് 25 നു നാല്‌ വർഷം പൂർത്തിയാക്കുന്നു‌.കൊവിഡ് മഹാമാരിക്കെതിരെ യുദ്ധസമാനമായ പോരാട്ടം തുടരുന്നതിനിടയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അതിന്റെ അവസാന വർഷത്തിലേക്കു പ്രവേശിക്കുന്നത്. ആഘോഷമായി നടക്കേണ്ട അഞ്ചാം വാർഷികം കൊവിഡ് പശ്ചാത്തലത്തിൽ ഉപേക്ഷിച്ചിരിക്കുകയാണ്.

പ്രഖ്യാപിച്ച ശേഷം ഉപേക്ഷിച്ച പദ്ധതികൾ തീരെ കുറവാണ് എന്നതാണ്‌ അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്ന സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം. അടുത്തു തന്നെ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നോട്ടമിട്ടാണ് സർക്കാരിന്റെ പോക്ക്.

ചെറുകിട വ്യവസായം മുതൽ ദേശീയപാതവരെയുള്ളവയിൽ കേരളം ഇതുവരെ കാണാത്ത വികസനവേഗം കൈവരിച്ചു. നിതി ആയോഗിന്റെ ആരോഗ്യസൂചികയിൽ വ്യവസായ വികസനത്തിലും സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാരപ്പട്ടികയിലും കേരളം ഒന്നാമതാണ്‌.

ഇതിനിടയിൽ ശബരിമല യുവതീ പ്രവേശനം വിശ്വസ്യത്തിൽ സർക്കാരിന് കാലിടറി. നാല് വർഷത്തിനീടയിൽ സർക്കാരിന്റെ മുഖത്ത് കരി പുരണ്ടു.

കോവിഡാനന്തരകാലത്തെ അതിജീവനത്തിന്റെ തേര് തെളിച്ചാണ് സർക്കാർ അഞ്ചാം വർഷത്തിലേക്ക്‌ കടക്കുന്നത്‌. പിണറായി വിജയന്റെ നേതൃത്വത്തിൽ 2016 മെയ്‌ 25ന്‌ അധികാരത്തിൽ വന്ന സർക്കാർ മുന്പില്ലാത്തവിധം പ്രതിസന്ധികളെ നേരിടേണ്ടി വന്നു പ്രളയവും നിപായും ദുരന്തങ്ങളും തിരിച്ചടിയായപ്പോൾ അതിജീവനത്തിന്റെ പുതിയ ചുവടുവയ്‌പോടെയാണ്‌ അവയെ നേരിട്ടത്‌.

പ്രളയാനന്തരം കേരളം പുനർനിർമിക്കുക എന്ന ബൃഹദ്‌ദൗത്യമാണ്‌ ഏറ്റെടുത്തത്‌. അതിനിടയിലാണ് കോവിഡിന്റെ പ്രഹരം ബി കോവിഡിനെ നേരിടുന്ന കേരള ‘മോഡൽ’ ലോകത്തെ വലിയ വാർത്തയാണ്‌. ഭദ്രമായ ക്രമസമാധാനം, മികവ്‌ തെളിയിച്ച്‌ ആരോഗ്യം, പൊതുവിദ്യാഭ്യാസ മേഖല, അഴിമതി ഏറ്റവുംകുറഞ്ഞ സംസ്ഥാനം, മികച്ച ഭരണനിർവഹണം…. ഇങ്ങനെ എല്ലാ തലങ്ങളിലും കേരളം മുന്നേറിയ നാല്‌ വർഷമാണ്‌ കടന്നുപോകുന്നത്‌.

നാല്‌ വർഷത്തിനിടെ വർഗീയ സംഘർഷത്തിന്‌ കേരളം വേദിയായില്ല. വികസനത്തിലും ജനക്ഷേമത്തിലും ചടുലവും ഭാവനാത്മകവുമായ നടപടികളാണ്‌ നടപ്പാക്കിയത്‌.

ശ്വാസം മുട്ടിക്കുന്ന പ്രതിസന്ധികൾ ഒന്നിനു പിറകെ ഒന്നായി നേരിടേണ്ടിവന്നിട്ടും അതെല്ലാം നിശ്ചയദാർഢ്യത്തോടെയും കരുത്തോടെയും നേരിടാൻ കഴിഞ്ഞുവെന്നത് നിസാര കാര്യമല്ല. എല്ലാ അർത്ഥത്തിലും പ്രവർത്തിക്കുന്ന ഒരു സർക്കാർ എന്ന സത് പേര് ഉടനീളം നിലനിറുത്താനായി എന്നത് എടുത്തു പറയേണ്ട നേട്ടം തന്നെയാണ്. രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ ഒന്നായി കണ്ട് ഒട്ടേറെ ക്ഷേമ പരിപാടികൾ ഏറ്റെടുത്തു നടപ്പാക്കിയതിലും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സർക്കാർ പ്രശംസനീയമായ വിജയം വരിച്ചിട്ടുണ്ട്.

കെ കെ ശൈലജ ടീച്ചർ ആരോഗ്യ മേഖലയിൽ  വർഷങ്ങൾ കൊണ്ടു സംസ്ഥാനം പടുത്തുയർത്തിയ മികച്ച സൗകര്യങ്ങൾ പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ എത്രമാത്രം ഉപകരിച്ചുവെന്നു കാട്ടിത്തരുന്നതാണ് ഓരോ സന്ദർഭവും.ഇത് കൂടാതെ കെ കെ ഷസില്ജ ടീച്ചർ എന്നൊരു മികച്ച മന്ത്രിയെ സംഭാവന ചെയ്യാനും ഈ സര്ക്കാരിന് കഴിഞ്ഞു പ്രാഥമികാരോഗ്യകേന്ദ്രം മുതൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ വരെ നീളുന്ന ചികിത്സാ കേന്ദ്രങ്ങൾ സുസജ്ജമാക്കിയതിനു പിന്നിൽ വർഷങ്ങൾ നീണ്ട പരിശ്രമങ്ങളും മുതൽമുടക്കും അത്യദ്ധ്വാനവും ഉണ്ട്. കൊവിഡ് അതിന്റെ രൗദ്രമുഖം കാട്ടാൻ തുനിഞ്ഞപ്പോഴും ഒട്ടും പകച്ചുനിൽക്കാതെ അതിസമർത്ഥമായി ഈ വൈറസിനെ വരുതിയിൽ നിറുത്താൻ ഇതുവരെ നമുക്ക് സാധിച്ചു. കൊവിഡ് കേസുകളിൽ ഇത്ര കുറഞ്ഞ രോഗ നിരക്കും മരണ നിരക്കും നമ്മുടെ ഈ കൊച്ചു സംസ്ഥാനത്താണെന്നത് അഭിമാനപൂർവം തന്നെ പറയാവുന്നതാണ്.

. ഹരിത കേരളം മിഷൻ, ആർദ്രം മിഷൻ, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് മിഷൻ എന്നീ നാലു പരിപാടികൾ ഇടതു സർക്കാരിന്റെ അടിസ്ഥാന വികസന പരിപാടികളാണ്. സംസ്ഥാനത്തിന്റെ വികസനവും വളർച്ചയും ലക്ഷ്യമാക്കി സ്ഥാപിതമായ ‘കിഫ്‌ബി” വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടുതന്നെ അടിസ്ഥാന വികസന മേഖലകൾക്ക് വലിയ സംഭാവന നൽകിക്കൊണ്ടിരിക്കുകയാണ്. സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നതിന്റെ പേരിൽ പ്രശംസ പിടിച്ചുപറ്റുന്ന വകുപ്പുകളും മന്ത്രിമാരും ഉണ്ട്. ആരോഗ്യ വകുപ്പ്, മരാമത്തു വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ വകുപ്പ് തുടങ്ങിയവ ഇതിൽപ്പെടുന്നു. .

Related Articles

Back to top button